രാജ്യത്ത് ഇന്ധന വില കൂട്ടി. ഡീസലിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിച്ചത്. 30 ദിവസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.0 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമാണ്.
Related News
പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്റെ മൊബൈലിലേക്ക് വന്നത് 76 മെസേജുകള്‍
പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയ എസ്.എഫ്.ഐ നേതാക്കളുടെ മൊബൈലിലേക്ക് പരീക്ഷാ സമയത്ത് അസാധാരണ തോതിൽ എസ്.എം.എസുകൾ വന്നു. ശിവ രഞ്ജിത്തിന്റെ മൊബൈലിലേക്ക് വന്നത് 76 മെസേജുകളാണ്. 2.16 മുതല്‍ മൂന്ന് മണി വരെയാണ് പ്രതികളുടെ പി.എസ്.സി പ്രൊഫൈലിൽ നൽകിയിട്ടുളള മൊബൈൽ നമ്പരിലേക്ക് മെസേജുകള്‍ വന്നത്. സൈബർ പൊലീസിന്റെ കണ്ടെത്തലുകളാണ് ഇക്കാര്യത്തില്‍ നിർണായകമായത്. ക്രമക്കേട് കണ്ടെത്താനായില്ലെന്നായിരുന്നു ആഭ്യന്തര വിജിലൻസിന്റെ ആദ്യ റിപ്പോർട്ട്. ചോദ്യ പേപ്പർ പുറത്തേക്ക് പോയതിൽ ഇപ്പോഴും ദുരൂഹതയുണ്ട്.
ഈ വരള്‍ച്ചാ കാലത്ത് ഇനിയുള്ള ഓരോ തുള്ളി വെള്ളവും സൂക്ഷിക്കാന്‍ വീട്ടില്‍ നമ്മളെന്ത് ചെയ്യണം..
ഇനിയൊരു യുദ്ധമുണ്ടാകുകയാണെങ്കില്‍ അത് ജലത്തിന്റെ പേരിലായിരിക്കുമെന്നാണ് പറയുന്നത്. കുടിവെള്ളം നമുക്കിന്ന് കുപ്പിവെള്ളമായി മാറിയിരിക്കുന്നു. കുടിവെള്ളം പണം കൊടുത്ത് വാങ്ങിക്കുടിക്കുന്നതിനെ കുറിച്ച് നമുക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. ആ നമുക്കിന്ന് മിനറല്‍ വാട്ടര്‍ കുപ്പികള്‍ ജീവിതത്തിന്റെ ഭാഗമാണ്. ജനസംഖ്യ വർധിക്കുന്നു, അതിനനുസരിച്ച് ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്നു. അങ്ങനെ കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വില വരുന്ന കാലത്തേക്കാണ് ലോകത്തിന്റെ യാത്ര പോലും. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്നു. മഹാനദികളെല്ലാമിന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലുമാണ് നിറഞ്ഞൊഴുകുന്നത്. […]
മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് സാധ്യതയേറുന്നു
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ നിന്ന് കെ സുരേന്ദ്രൻ പിന്മാറുന്നതോടെ ഉപതെരഞ്ഞെടുപ്പിന് സാധ്യതയേറുന്നു. ഇനി ഹരജി പരിഗണിക്കുന്ന ദിവസം കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷനല്കാനാണ് അഭിഭാഷകന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പും നടക്കാനാണ് സാധ്യത. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് മുസ്ലിം ലീഗിന്റെ പി.ബി അബ്ദുൽ റസാഖിനോട് കെ സുരേന്ദ്രൻ പരാജയപ്പെട്ടിരുന്നു. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ കള്ളവോട്ട് ചെയ്തെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 265 കള്ളവോട്ടുകള്‍ നടന്നതിന്റെ കണക്കാണ് […]