ലണ്ടൻ: അർബുദ ചികിത്സയിൽ നിർണായക കണ്ടെത്തലുമായി എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. ആരോഗ്യകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ കാൻസർ ബാധിച്ച കോശങ്ങളെ കൊല്ലുന്ന മരുന്നാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. ട്രോജൻ ഹോഴ്സ് ഡ്രഗ് എന്നാണ് ശാസ്ത്ര ലോകം മരുന്നിനെ വിശേഷിപ്പിക്കുന്നത്. ഒരു ട്രോജൻ കുതിരയെ പോലെ ക്യാൻസർ സെല്ലുകളോട് പൊരുതുമെന്നതു കൊണ്ടാണ് മരുന്നിനെ ട്രോജൻ ഹോഴ്സ് ഡ്രഗ് എന്ന് വിളിക്കുന്നത്. നിലവിൽ റേഡിയേഷൻ, കീമോ തെറാപ്പി എന്നിങ്ങനെയുള്ള ചികിത്സാ പ്രതിവിധികളാണ് അർബുദത്തിന് സാധാരണഗതിയിൽ നിർദേശിക്കപ്പെടുന്നത്.
Related News
കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന
കൊവിഡ് മഹാമാരി ഇപ്പോൾ മൂന്നാം തരംഗത്തിൻറെ പ്രാരംഭ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള് ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്ത് കൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. 111 രാജ്യങ്ങളിലാണ് ഇതിനോടകം ഡെൽറ്റ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് […]
ഡോക്ടർമാർ എഴുതുന്ന മരുന്ന് വാങ്ങാൻ പോകുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം?
ഡോക്ടർമാർ എഴുതുന്ന മരുന്ന് വാങ്ങാൻ പോകുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം? ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണോ ലഭിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. ഫാർമസിസ്റ്റ് മരുന്നോ ബ്രാൻഡോ മാറ്റി നൽകുന്നുവെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുക. സബ്സ്റ്റിറ്റ്യൂഷൻ പലപ്പോഴും അപകടകരമാകാം. സിറപ്പിന് പകരം ഡ്രോപ്സ് നൽകുമ്പോഴും കൂടിയ അളവ് മരുന്ന് കുഞ്ഞിന് നൽകാനിടയാകുന്നു. തിരക്കിനിടയിൽ ഡോക്ടറെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതരുത്. മരുന്നിനെ സംബന്ധിച്ചോ അളവിനെ സംബന്ധിച്ചോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നേരിട്ടോ ഫോൺ വഴിയോ ഡോക്ടറോട് സംശയ നിവാരണം നടത്തുക. നിർദ്ദേശിക്കപ്പെട്ട […]
രാജ്യത്ത് ഇന്ന് 37,154 പുതിയ കൊവിഡ് കേസുകൾ
രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 724 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇരുപത്തിനായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.22 ശതമാനമായി ഉയർന്നത് ഏറെ ആശ്വാസകരമാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ നിന്നും മരണ സംഖ്യയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തിലധികം രോഗികളാണ് കേരളത്തിലും മഹാരാഷ്ട്രയിലുമായി ചികിത്സയിലുള്ളത്.