ന്യൂഡൽഹി: കോവിഡ് വാക്സിൻ നയവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. മഹാമാരിയുമായി ബന്ധപ്പെട്ട് പരമോന്നത കോടതിയിൽ നിന്ന് അടുത്തകാലത്ത് ആദ്യമായാണ് കേന്ദ്രം ഇത്രയും രൂക്ഷമായ വിമർശനങ്ങൾ കേൾക്കുന്നത്. വിമർശനങ്ങൾക്ക് പിന്നാലെ ജസ്റ്റിസ് ചന്ദ്രചൂഢ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങായി. ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നിരീക്ഷണങ്ങൾ; ഞങ്ങൾ (വാക്സിൻ) നയം മാറ്റാൻ ആവശ്യപ്പെടുന്നില്ല. ഉണരാനാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത്. ഉണർന്ന് രാജ്യത്ത് എന്താണ് നടക്കുന്നത് എന്നു കാണൂ. ഞാൻ ഭരണഘടന വായിക്കുകയായിരുന്നു. ആർടിക്കിൾ ഒന്ന് പറയുന്നത് ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ് എന്നാണ്. ഭരണഘടന അതു പറയുമ്പോഴാണ് നമ്മൾ ഫെഡറൽ ഭരണസംവിധാനത്തെ പിന്തുടരുന്നത്. ഇന്ത്യാ ഗവൺമെന്റ് വാക്സിനുകൾ ശേഖരിച്ച് വിതരണം ചെയ്യണം. സംസ്ഥാനങ്ങളെ ആപത്ഘട്ടത്തിൽ സഹായിക്കാതെ ഉപേക്ഷിക്കരുത്. വാക്സിനുകൾക്ക് സംസ്ഥാനങ്ങൾ എന്തിന് ഉയർന്ന വില നൽകണം. രാജ്യത്തുടനീളം വാക്സിനുകൾക്ക് വില ഏകീകരിക്കണം. ഒരു വാർത്താ ചാനൽ മൃതദേഹങ്ങൾ പുഴയിൽ തള്ളുന്ന ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചതായി കണ്ടു. അത് കാണിച്ചതിന് വാർത്താ ചാനലുകൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ടോ എന്നെനിക്കറിയില്ല. സാഹചര്യങ്ങൾക്ക് മാറ്റം വരുന്നു എന്ന് നിങ്ങൾ പറയുന്നു. എന്നാൽ ചെവി മണ്ണിൽ വച്ചു നോക്കൂ. നിങ്ങൾ ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നു. എന്നാൽ യാഥാർത്ഥ്യങ്ങളെ കുറിച്ച് ബോധവാന്മാരല്ല. നിങ്ങൾക്ക് കോവിഡ് രജിസ്ട്രേഷൻ ആകാം. എന്നാൽ ഡിജിറ്റൽ ഡിവൈഡിനെ കുറിച്ച് നിങ്ങൾ എങ്ങനെ ഉത്തരം പറയും. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിങ്ങൾ എന്ത് ഉത്തരം നൽകും. വിദൂര ഗ്രാമങ്ങളിലുള്ള ആളുകൾക്ക് കോവിഡ് വാക്സിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക സാധ്യമാണോ? ഒരു ജഡ്ജി എന്ന നിലയിലുള്ള അനുഭവത്തിൽ പറയട്ടെ. നിങ്ങൾ തെറ്റാണ് എന്ന് പറയാനുള്ള ശേഷി ദൗർബല്യത്തിന്റെ അടയാളമല്ല. ശക്തിയാണ്.
Related News
വാളയാര്‍ സംഭവം; പാലക്കാട് ജില്ലയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നു. വാളയാര്‍ സംഭവത്തില്‍ 15 കേന്ദ്രങ്ങളില്‍ സി.പി.എം വിശദീകരണ യോഗം നടത്തി. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക,കേസ് സി.ബി.ഐ പുനരന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തുന്നത്.രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. വാളയാര്‍ കേസില്‍ സി.പി.എം പ്രതികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉപവാസ സമരം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ്,എം.എസ്.എഫ് തുടങ്ങിയ സംഘടനകളും […]
അതിഥി തൊഴിലാളികൾ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ശ്രമിക് ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി
പതിനഞ്ച് ദിവസത്തിനകം തിരിച്ചുപോകാനുള്ള അതിഥി തൊഴിലാളികളുടെ കണക്കെടുക്കണം. ലോക്ഡൌണ് ലംഘനത്തിന് എടുത്ത കേസുകള്‍ പിന്‍വലിക്കണം. തൊഴിലാളികളുടെ ലിസ്റ്റ് ഘട്ടം ഘട്ടമായി തയ്യാറാക്കണം ലോക്ക്ഡൌണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം മടങ്ങാന്‍ ശ്രമിക് ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി. പതിനഞ്ച് ദിവസത്തിനകം തിരിച്ചുപോകാനുള്ള തൊഴിലാളികളുടെ കണക്കെടുക്കണമെന്നും തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് കോടതി നിര്‍ദേശിച്ചു. ലോക്ഡൌണ് ലംഘനത്തിന് അതിഥിതൊഴിലാളികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നും കോടതി ഉത്തരവിട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി […]
ജോഷിമഠും ചുറ്റുമുള്ള പ്രദേശവും താഴ്ന്നു കൊണ്ടിരിക്കുന്നു; പ്രതിവർഷം താഴുന്നത് 2.5 ഇഞ്ചെന്ന് പഠനം
ജോഷിമഠും ചുറ്റുമുള്ള പ്രദേശവും താഴ്ന്നു കൊണ്ടിരിക്കുന്നു എന്ന് പഠന റിപ്പോർട്ട്. പ്രതിവർഷം 2.5 ഇഞ്ച് താഴുന്നു എന്നാണ് റിപ്പോർട്ട്. ഡെറാഡൂൺ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസങ്ങിന്റേതാണ് റിപ്പോർട്ട്. രണ്ടു വർഷത്തെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട്. ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. പ്രദേശത്ത് പാറപൊട്ടിക്കൽ നടക്കുന്നുണ്ടെന്നും, ഈ പ്രദേശം വളരെ സെൻസിറ്റീവ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഭൗമപ്രതിഭാസത്തിന്റെ ഭീതിയിൽ തുടരുന്ന ഉത്തരഖണ്ഡ്ലെ ജോഷിമഠിൽ ജനങ്ങളുടെ പ്രതിഷേധവും ശക്തമാകുകയാണ്. അപകട ഭീഷണിയെ തുടർന്ന് അധികൃതർ […]