കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ ഇന്ന് പ്രഖ്യാപിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് യു.ഡി.എഫ് മത്സരിക്കാത്തത് കൊണ്ട് ചിറ്റയം ഗോപകുമാറിനെ മത്സരമില്ലാതെ തെരഞ്ഞെടുക്കും. സംസ്ഥാനത്തെ വാക്സിന് ക്ഷാമം ശ്രദ്ധ ക്ഷണിക്കലായി പൊന്നാനി അംഗം പി. നന്ദകുമാര്‍ സഭയില്‍ ഉന്നയിക്കും. ഏതെങ്കിലും ജനകീയ വിഷയം ഉയര്‍ത്തി അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നും തുടരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചോദ്യോത്തരവേള ഒഴിവാക്കിയിട്ടുണ്ട്. എ.ഐ.എസ്.എഫ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഗോപകുമാർ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം, എ.ഐ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ, കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1995 ൽ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിൽ മത്സരിച്ച ചിറ്റയം ആദ്യ അവസരത്തിൽ തന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായാണ് പാർലമെന്ററി രംഗത്തേക്ക് വരുന്നത്. സംവരണ മണ്ഡലമായ അടൂരിൽ 2011 ആദ്യ അങ്കത്തിനിറങ്ങിയ ചിറ്റയം കോൺഗ്രസിലെ പന്തളം സുധാരനെ തോൽപ്പിച്ചാണ് എം.എൽ. എ ആകുന്നത്.തുടർന്ന് 2016ൽ കെ.കെ ഷാജുവിനെ വൻഭൂരിപക്ഷത്തിൽ തോൽപിച്ച് വീണ്ടും അടൂരിൽ ഇടത് കോട്ട ഉറപ്പിച്ചു. ഇത്തവണ വാശിയേറിയ മത്സരം നടന്ന അടൂരിൽ 2819 വോട്ടിനാണ് ചിറ്റയം എതിർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്.
Related News
സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദിന് എതിരെ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസ്
ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്റര്‍പോള്‍ നടപടി. ഇതോടെ ലോകത്തിലെ ഒരു എയര്‍പോട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ കടക്കാന്‍ ഫൈസന്‍ ഫരീദിന് സാധിക്കില്ല. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ യു.എ.ഇയിൽ നിന്ന് സ്വർണം അയച്ചതെന്ന് എന്‍.ഐ.എ പറയുന്നു. ഇതിനോടകം തന്നെ ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് […]
ചെര്‍പ്പുളശ്ശേരി പീഡനം: പ്രതിയെ റിമാന്‍ഡ് ചെയ്തു
സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതിയെ ചോദ്യംചെയ്യാന്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും ഇന്നലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഒറ്റപ്പാലം സബ് ജയിലില്‍ പ്രവേശിപ്പിച്ചു. സി.പി.എം പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് പ്രകാശ് മജിസ്ട്രേറ്റിനോട് പറഞ്ഞു. പ്രണയത്തിലായിരുന്ന യുവതിയുടെ സമ്മതത്തോടെയാണ് […]
കൊവിഡ് പ്രതിസന്ധി; കേരളം കടന്നുപോകുന്നത് ആശങ്കാജനകമായ സാഹചര്യത്തിലൂടെയെന്ന് വി.മുരളിധരൻ
കേരളത്തിലേത് ഗുരുതരമായ അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും വ്യക്തമാക്കി. ഹോം ക്വാറന്റീൻ സമ്പൂർണ പരാജയമെന്ന് വിമർശനം. ഇന്നലെ റിപ്പോർട്ട് ചെയ്ത 30000 ലധികം കേസുകൾ കേരളത്തിൽ നിന്നുള്ളതാണ്. കേരളത്തിലെ ടി പി ആർ 19 ശതമാനത്തിന് മുകളിലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കരുതല്‍ പഠിപ്പിക്കാന്‍ എന്നും വാര്‍ത്താസമ്മേളനം വിളിപ്പിക്കുന്ന മുഖ്യമന്ത്രിയെ കാണാനില്ലെന്നും മുരളീധരന് തുറന്നടിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ കിടക്കകള്‍ പോലും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പിള ലഹളയല്ല, കൊവിഡ് ആണ് പ്രധാനമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അതേസമയം, […]