ഈ കോവിഡ് കാലത്ത് ക്രൂരമായ, ഞെട്ടിക്കുന്ന പല സംഭവങ്ങള്‍ക്കും നമ്മളില്‍ പലരും സാക്ഷിയായിട്ടുണ്ട്. അല്ലെങ്കില്‍ അത്തരം സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. മൃതദേഹങ്ങളോട് പോലും മാന്യത കാണിക്കാതെ പെരുമാറുന്നവര്‍. അത്തരമൊരു വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അന്‍പത് വയസുകാരന്റെ മൃതദേഹം യാതൊരു ദാക്ഷിണ്യവുമില്ലാതെ മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കിലേക്ക് തള്ളുന്ന യുപി പൊലീസിനെയാണ് വീഡിയോയില്‍ കാണുന്നത്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ഡല്‍ഹിയില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന അന്പതുകാരന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വന്തം ഗ്രാമത്തിലെത്തിയത്. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ ക്ഷീണിതനായി കാണപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ തുടങ്ങുന്നതിന് മുന്‍പ് മരിച്ചിരുന്നു. മോര്‍ച്ചറിയില്‍ നിന്നും ഇയാളുടെ മൃതദേഹം കറുത്ത പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് രണ്ട് പൊലീസുകാര്‍ പിടിച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇവര്‍ മൃതദേഹം മാലിന്യ ട്രക്കിലേക്ക് വലിച്ചെറിയാനാണ് ശ്രമിക്കുന്നതെങ്കിലും ഒപ്പമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശമനുസരിച്ച് ട്രക്കില്‍ കൊണ്ടിടുകയായിരുന്നു. എന്നാല്‍ മൃതദേഹം കൈമാറാന്‍ മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചതായും മൃതദേഹം കൊണ്ടുപോകാന്‍ മാലിന്യ ട്രക്ക് ഏര്‍പ്പെടുത്തിയത് മകന് തന്നെയാണെന്നും പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ആര്.കെ ഗൌതം പറഞ്ഞു.
Related News
പാലക്കാട് തൃത്താലയിൽ നവകേരള ബസിന് നേരെ കരിങ്കൊടി
പാലക്കാട് തൃത്താല മണ്ഡലത്തിലെ തിരുമിറ്റക്കോട് നവകേരള ബസിന് നേരെ കരിങ്കൊടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. കുളപ്പുള്ളിയിലെ പ്രഭാത സദസ്സ് കഴിഞ്ഞ് തൃത്താല മണ്ഡലത്തിലെ സദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പോകവെയാണ് കരിങ്കൊടി കാട്ടിയത്. അതേസമയം, നവകേരളാ സദസിനായി പണം ചെലവഴിക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മറികടന്നുകൊണ്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും കോടതി പരാമർശമുണ്ടായി. പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ മുൻസിപ്പാലിറ്റി ആക്ട് […]
ലുധിയാന ജില്ലാ കോടതിയില്‍ സ്ഫോടനം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
പഞ്ചാബിലെ ലുധിയാന ജില്ലാ കോടതിയിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു കൊല്ലപ്പെട്ടു. ലുധിയാന കോടതി കോംപ്ലക്സിന്റെ മൂന്നാം നിലയിലുള്ള ശുചിമുറിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നുച്ചയ്ക്ക് 12.20ഓടെയാണ് സംഭവം. കോടതി നടപടികള്‍ നടക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനമുണ്ടായ മുറിയുടെ ജനല്‍ച്ചില്ലുകളും ഭിത്തിയും തകര്‍ന്നു. സംഭവത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗ് ഛന്നി രംഗത്തെത്തി. ദേശവിരുദ്ധ ശക്തികളാണ് സ്ഫോടനത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മേഖലയില്‍ പൊലീസ് […]
രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി. പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. രാജീവ് ഗാന്ധി വധത്തിന് പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും പേരറിവാളൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് നിർമാണത്തിനായി രണ്ട് ബാറ്ററി എത്തിച്ചുകൊടുത്തെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയത്. പേരറിവാളൻ അടക്കം കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന ഏഴ് പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നൽകിയ ശുപാർശ രാഷ്ട്രപതിയുടെ […]