സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയില്‍ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സ്കൂളുകളില്‍ നാളെ പുതിയ അധ്യയന വര്‍ഷം തുടങ്ങും. കോവിഡ് മഹാമാരി ഭീതിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്കൂളുകളിലേക്ക് നേരിട്ട് പ്രവേശനമില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റല്‍ ക്ലാസ് ഫസ്റ്റ് ബെല്‍ 2.0 നാളെ മുതല്‍ തുടങ്ങും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലാണ് ഉദ്ഘാടനം. പ്രവേശനോത്സവത്തില്‍ പങ്കെടുക്കുക 25 പേര് മാത്രം. ക്ലാസുകള്‍ വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈന്‍ വഴിയാണ് നടത്തുക. ആദ്യ ആഴ്ച കുട്ടികള്‍ക്കായി കൌണ്‍സിലിങ് ക്ലാസ് നടത്തും. മുന്‍വര്‍ഷത്തെ ക്ലാസുകളുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജ് ക്ലാസുകളുണ്ടാകും. വിരസത മാറ്റാന്‍ ആര്‍ട്ട് ക്ലാസുകളും ഈ വര്‍ഷമുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
Related News
കനത്ത മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. രണ്ട് ദിവസത്തിനിടെ 51 പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത്. വയനാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്കി. സംസ്ഥാനത്താകെ 929 ദുരിതാശ്വാസ ക്യാമ്പുകളിലായി 93088 പേരാണ് […]
‘മുഖ്യമന്ത്രിയും കെ ടി ജലീലും അധികാരം ദുര്‍വിനിയോഗം ചെയ്തു’; ആരോപണം ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്
മുഖ്യമന്ത്രിയും മുന്‍ മന്ത്രി കെ ടി ജലീലും അധികാരം ദുര്‍വിനിയോഗം ചെയ്തെന്ന് സ്വപ്ന സുരേഷ്. മകളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇത്തരം ഇടപെടല്‍ നടന്നെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. ഷാര്‍ജ ഭരണാധികാരിയെ തിരുവനന്തപുരത്തേക്ക് വരുത്തിയത് കേന്ദ്രാനുമതി വാങ്ങാതെയാണെന്ന് സ്വപ്ന സുരേഷ് ആവര്‍ത്തിക്കുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഷാര്‍ജ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടേയും എം ശിവശങ്കറിന്റേയും നിര്‍ദേശ പ്രകാരമാണ് […]
സിനിമ – സീരിയൽ താരം അപർണ നായർ തൂങ്ങിമരിച്ച നിലയിൽ
സിനിമ – സീരിയൽ താരം അപർണ നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നു എന്നാണ് വിവരം. മരണത്തിൽ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ […]