കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് തന്റെ പേരും ഉള്‍പ്പെടുത്തി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കെതിരെ പ്രതികരിച്ച് അടൂര്‍ പ്രകാശ് എം.പി. തനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ ‘പൊരുതുവാനും’ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അടൂര്‍ പ്രകാശിന്റെ കുറിപ്പ് കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് എന്റെ പേരും ഉൾപ്പെടുത്തി ഈ അടുത്ത ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നതായി ശ്രദ്ധയിൽ വന്നതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്… കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായാണ് ഞാൻ രാഷ്ട്രീയത്തിൽ എത്തിയത്. യൂത്ത് കോൺഗ്രസിലും കെപിസിസിയിലും വിവിധ ചുമതലകളും പലവട്ടം എം.എല്‍.എആയും ആദ്യം ഭക്ഷ്യ വകുപ്പിന്റെയും പിന്നീട് ആരോഗ്യവകുപ്പിന്റെയും തുടർന്ന് റെവന്യൂ വകുപ്പിന്റെയും മന്ത്രിയായും എം.പിആയും പ്രവർത്തിക്കാൻ പാർട്ടി എന്നെ ചുമതലപ്പെടുത്തി.പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഏറ്റവും വിശ്വസ്ഥതയോടും ആത്മാർത്ഥതയോടും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്. ഏതെങ്കിലും പാർട്ടി പദവിക്കായി ഞാൻ ആരെയെങ്കിലും ഇതേവരെ സമീപിക്കുകയോ എനിക്ക് വേണ്ടി വാദിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. കോൺഗ്രസ് പാർട്ടി നേതാക്കളെ തിരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല എന്ന് ഉത്തമ ബോധ്യം ഉള്ളയാളാണ് ഞാൻ. എനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ ‘പൊരുതുവാനും’ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പാർട്ടിയിൽ ആര് ഏതൊക്കെ സ്ഥാനങ്ങൾ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് എ.ഐ.സി.സി നേതൃത്വമാണ്. എ.ഐ.സി.സി നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ചു പ്രവർത്തിക്കുക എന്നതാണ് പാർട്ടിയെ സ്നേഹിക്കുന്ന ഞാനും അതുപോലെ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത് എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.
Related News
മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥയാത്ര നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി
ആറന്മുള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന “പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര”യുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് “മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര ” എന്ന ടാഗ് ലൈനിൽ ഈ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന […]
യു.ഡി.എഫ്. പ്രകടനപത്രിക ഇന്ന്
നിയമസഭ തെരെഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. പ്രകടനപത്രിക ഇന്ന് പ്രകാശനം ചെയ്യും. ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾ പട്ടികയിലുണ്ടാകും. ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യു.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കിയത്. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിഭിന്നമായി കൂടുതൽ തയ്യാറെടുപ്പുകളും പ്രകടനപത്രിക തയ്യാറാക്കാൻ യു.ഡി.എഫ് നടത്തിയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ മറികടക്കാൻ ഉതകുന്ന ന്യായ് പദ്ധതി പോലുള്ള വാഗ്ദാനങ്ങൾ പത്രികയിലുണ്ടാകും. സർക്കാരിന്റെ അവസാന ബജറ്റിന് രണ്ടു ദിവസം മുമ്പെ പ്രതിപക്ഷ നേതാവ് ഇതിന്റെ സൂചന നൽകിയിരുന്നു. […]
ഐസക്, ജി സുധാകരൻ, ബാലൻ… വൻതോക്കുകളില്ലാതെ, സിപിഎം സ്ഥാനാർത്ഥി പട്ടിക
തിരുവനന്തപുരം: രണ്ടു ടേം നിബന്ധന കർശനമാക്കിയ നിയമസഭാ തെരഞ്ഞെടുപ്പ് പോരിൽ സിപിഎം പുറത്തിറക്കിയത് അപ്രതീക്ഷിത സ്ഥാനാർത്ഥി പട്ടിക. തോമസ് ഐസക്, ജി സുധാകരൻ, എ.കെ ബാലൻ, പി ശ്രീരാമകൃഷ്ണൻ, സി രവീന്ദ്രനാഥ് തുടങ്ങിയ വൻതോക്കുകളെ ഒഴിവാക്കിയുള്ള പട്ടികയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ബുധനാഴ്ച പുറത്തിറക്കിയത്. ചില സ്ഥാനാർത്ഥികൾക്കെതിരെ പ്രാദേശിക തലത്തിൽ നടന്ന പ്രതിഷേധങ്ങൾക്കും പാർട്ടി ചെവി കൊടുത്തില്ല. ഇവർക്ക് പുറമേ, ഇപി ജയരാജൻ, ജെയിംസ് മാത്യു, ടിവി രാജേഷ് എന്നിവരെയും സിപിഎം മാറ്റി നിർത്തി. […]