വാക്സിനേഷനിൽ പ്രവാസികൾക്കും വിദേശത്ത് പഠിക്കാൻ പോകേണ്ട വിദ്യാർഥികൾക്കും മുൻഗണന നൽകി സർക്കാർ ഉത്തരവ്. ഇതിനായി പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഡി.എം.ഒമാർ പ്രത്യേകം നൽകും. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ വിസയും ജോബ് പെർമിറ്റും അടക്കമുള്ള രേഖകൾ ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ കോവിഷീൽഡിന് ആസ്ട്രാസെനിക എന്ന് രേഖപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാനുള്ള 12 ആഴ്ച ഇടവേളയും പ്രവാസികൾക്കായി കുറച്ചു.നാലു മുതൽ ആറാഴ്ചവരെയുള്ള ഇടവേളകളിൽ പ്രവാസികൾക്ക് രണ്ടാം ഡോസ് എടുക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇതോടെ പ്രവാസികൾക്ക് വാക്സിനേഷന്റെ പേരിലുള്ള യാത്രാ തടസം മറികടക്കാനാകും.
Related News
ന്യൂസിലാന്റ് ഭീകരാക്രമണം: മലയാളി യുവതിയെ കാണാതായി
ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ മലയാളി യുവതിയെ കാണാതായി. കൊടുങ്ങല്ലൂര്‍ കരിപ്പാങ്കുളം സ്വദേശി അന്‍സിയെ കാണാനില്ലെന്ന് റെഡ്ക്രോസ് അറിയിച്ചു. ഭീകരാക്രമണം നടക്കുമ്പോള്‍ ഇവര്‍ പള്ളിയിലുണ്ടായിരുന്നതായാണ് സൂചന.
സി.പി.എം-ബി.ജെ.പി-എസ്.ഡി.പി.ഐ ധാരണയെന്ന് എം.കെ മുനീർ
സി.പി.എം ബി.ജെ.പിയുമായും എസ്.ഡി.പി.ഐയുമായും ധാരണയുണ്ടാക്കിയെന്ന് എം.കെ മുനീർ. ഈ കൂട്ടുകെട്ടിനെ കേരളം തിരസ്കരിക്കും. 88 മുതൽ 100 വരെ സീറ്റുകൾ യു.ഡി.എഫിന് ലഭിക്കുമെന്നും കൊടുവള്ളിയിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും എം.കെ മുനീർ പറഞ്ഞു.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയനാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തു
മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയനാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തു. കല്‍പ്പറ്റ എന്‍.എം.എസ്എം. ഗവണ്മെന്റ് കോളേജിലെ ജേര്‍ണലിസം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ശബാന നസ്റിനെയാണ് പുസ്തകം കൈവശം വെച്ചതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് വിദ്യാര്‍ഥിനിയെ വിട്ടയച്ചത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് പൊലീസ് ശബാന നസ്റിനെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം രണ്ട് പേരുടെ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. ലൈബ്രറിയില്‍ നിന്ന് വായിക്കാനെടുത്ത ആര്.കെ ബിജുരാജിന്റെ […]