ഗസ്സയിലെ അതിക്രമത്തെ കുറിച്ച് അന്തർദേശീയ അന്വേഷണത്തിന് ഉത്തരവിട്ട യു.എൻ മനുഷ്യാവകാശ സമിതി നടപടി ഇസ്രായേലിനും അമേരിക്കക്കും വൻതിരിച്ചടി. യു.എൻ അന്വേഷണ കണ്ടെത്തലിന് പരിമിതിയുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിമിനിൽ കോടതിയിൽ അനുകൂല വിധി ലഭിക്കാൻ ഇതു വഴിയൊരുക്കും എന്നാണ് ഫലസ്തീൻ പ്രതീക്ഷ. യു.എൻ സമിതി നടപടിയെ ഇസ്രായേലും അമേരിക്കയും രൂക്ഷമായി വിമർശിച്ചു. ജനീവയിൽ ചേർന്ന യു എൻ മനുഷ്യാവകാശ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഗസ്സയിലെ ഇസ്രായേൽ അതിക്രമം അന്വേഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഒമ്പതിനെതിെര 24 വോേട്ടാടെയാണ് പ്രമേയം പാസായത്. 14 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇസ്രായേലിന് അന്താരാഷ്ട്ര തലത്തിൽ ഏൽക്കുന്ന സമീപകാലത്തെ കനത്ത രാഷ്ട്രീയ തിരിച്ചടി കൂടിയാണിത്. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്ട്രിയ എന്നിവയാണ് പ്രമേയത്തിനെതിരെ രംഗത്തുവന്ന പ്രധാന രാജ്യങ്ങൾ.\ഇസ്രായേലിനെതിരെ അതിനിശിതമായ വിമർശനമാണ് ഇന്നലെ യു.എൻ സമിതി യോഗത്തിൽ ഉയർന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തിയത് നഗ്നമായ യുദ്ധക്കുറ്റമാണെന്നും യു എൻ മനുഷ്യാവകാശ സമിതി വിലയിരുത്തി. അധിനിവിഷ്ട പ്രദേശത്തെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഫലസ്തീൻ സമൂഹത്തെ പുറന്തള്ളാനുള്ള നീക്കമാണ് ഇസ്രയേൽ നടത്തുന്നതെന്നും സമിതി കുറ്റപ്പെടുത്തി. ഇസ്രായേൽ അല്ല ഹമാസ് ആണ് യഥാർഥ പ്രതിയെന്നായിരുന്നു അമേരിക്കയുടെ കുറ്റപ്പെടുത്തൽ. 11 ദിവസങ്ങൾ നീണ്ട ഇസ്രയേലിന്റെ ഗസ്സ അതിക്രമം ഏകപക്ഷീയവും ക്രൂരവുമാണെന്ന് സമിതി ഹൈക്കമ്മീഷണർ മൈക്കിൾ ബാഷേലേറ്റ് അഭിപ്രായപ്പെട്ടു.അധിനിവിഷ്ട ഫലസ്തീനിൽ നടക്കുന്നത് ഇസ്റാഈലിന്റെ കോളനിവത്കരണമാണെന്നും ചെറുത്തുനിൽപ്പ് അവകാശമാണെന്നും ഫലസ്തീൻ നേതൃത്വം വ്യക്തമാക്കി. അന്വേഷണ തീരുമാനത്തെ ഫലസ്തീൻ സമൂഹം സ്വാഗതം ചെയ്തു.
Related News
പതിറ്റാണ്ടുകളായി കുളിക്കാത്തയാൾ; ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ മരിച്ചെന്ന് റിപ്പോർട്ട്
ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ എന്നറിയപ്പെടുന്നയാൾ മരിച്ചെന്ന് റിപ്പോർട്ട്. ഇറാൻ സ്വദേശിയായ അമോ ഹാജി മരണപ്പെട്ടു എന്നാണ് റിപ്പോർട്ട്. 94 വയസായിരുന്നു. 50 വർഷത്തിലധികമായി ഇയാൾ കുളിച്ചിരുന്നില്ല. അവിവാഹിതനായ അമോ ഹാജി ഞായറാഴ്ചയാണ് മരണപ്പെട്ടത്. കുളിച്ചാൽ അസുഖമുണ്ടാവുമെന്നായിരുന്നു ഇദ്ദേഹത്തിൻ്റെ ഭയം. കുറച്ച് മാസങ്ങൾക്കു മുൻപ് ഗ്രാമത്തിലെ ആളുകളെല്ലാവരും ചേർന്ന് ഇയാളെ കുളിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
യൗവനം ഹോമിച്ച് പ്രണയത്തിന് വേണ്ടി ജീവിതത്തിലെ മൂന്ന് പതിറ്റാണ്ടുകള്‍ കാത്തിരുന്നവര്‍…
ഫാം ങോക് കാന്‍ അമ്പത് വര്‍ഷം മുമ്പ് ഉത്തര കൊറിയയിലേക്ക് പോകുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. 1967ല്‍ അമേരിക്കയുടെ വിയറ്റ്നാം അധിനിവേശ കാലത്ത് വിയറ്റ്നാം ഭരണകൂടം തന്നെയാണ് ഫാം ങോക് കാന്‍ ഉള്‍പ്പടെ ഇരുന്നൂറ് വിദ്യാര്‍ത്ഥികളെ ഉത്തര കൊറിയയിലേക്കയച്ചത്. യുദ്ധം അവസാനിച്ചാല്‍ യുദ്ധത്തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ പുനര്‍നിര്‍മിക്കാനാവശ്യമായ വൈദഗ്ധ്യം ആര്‍ജിക്കാനായിരുന്നു അവര്‍ അങ്ങോട്ട് പോയത്. കൊറിയന്‍ യുദ്ധത്തില്‍ തകര്‍ന്ന് തരിപ്പിണമായി പിന്നീട് ഉയിര്‍ത്തെഴുന്നേറ്റ രാജ്യമാണല്ലോ ഉത്തര കൊറിയ. മാത്രമല്ല, വിയറ്റ്നാമിനെ പോലെ ഒരു കമ്യൂണിസ്റ്റ് രാജ്യവും. കുറച്ച് വര്‍ഷങ്ങള്‍ […]
ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണം; ലുലയ്ക്ക് കത്തയച്ച് ഷി ജിന്‍പിങ്
ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് കത്തയച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. ബ്രസീലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഇടതുനേതാവായ ലുലയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു കത്ത്. തനിക്ക് ചൈനീസ് പ്രസിഡന്റില്‍ നിന്ന് കത്ത് ലഭിച്ചതായി ലുല സ്ഥിരീകരിച്ചിട്ടുണ്ട്. (Brazil’s New President Lula Gets Letter From China’s Xi Jinping) ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സന്നദ്ധത ചൈനീസ് പ്രസിഡന്റ് പ്രകടിപ്പിച്ചതായി ലുല പറഞ്ഞു. നിലവില്‍ […]