ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 57-ാം ചരമവാർഷിക ദിനത്തിൽ ഓർമക്കുറിപ്പുമായി മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘപരിവാറിൽ നിന്ന് രാജ്യത്തെ തിരികെ പിടിക്കാനുള്ള ആശയവും ആയുധവും പ്രതീകവുമാണ് നെഹ്റുവെന്ന് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മപ്പെടുത്തി. നെഹ്രുവിയൻ ചിന്തകളും എഴുത്തും പ്രസംഗവുമാണ് ആർ.എസ്.എസ് എന്നും ഭയപ്പെടുന്നത്. അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ നെഹ്റു മരണപ്പെട്ടിട്ട് 57 വർഷമായിട്ടും മോദിയും അമിത്ഷായും ഇപ്പോഴും എല്ലാ കുറ്റത്തിനും പഴി കണ്ടെത്തുന്നത് നെഹ്റുവിലാണെന്നും ചെന്നിത്തല വിമർശിച്ചു. നെഹ്റുവിന്റെ ഓർമദിനമായ ഇന്ന് ഇന്ത്യയുടെ ഓർമപ്പെടുത്തൽ ദിനം കൂടിയാണ്. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു ചെന്നിത്തലയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം സംഘപരിവാറിൽ നിന്ന് ഇന്ത്യയെ തിരികെ പിടിക്കാനുള്ള ഏക ആശയവും ആയുധവും പ്രതീകവുമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. നെഹ്രുവിയൻ ചിന്തകളും എഴുത്തും പ്രസംഗവുമാണ് ആർ.എസ്.എസ് എന്നും ഭയപ്പെടുന്നത്. ആദ്യ പ്രധാനമന്ത്രി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 57 വർഷമാകുമ്പോഴും എല്ലാ കുറ്റത്തിനും മോദിയും അമിത്ഷായും പഴി കണ്ടെത്തുന്നത് ജവഹർലാൽ നെഹ്റുവിലാണ്. ഇന്ന് പണ്ഡിറ്റ്ജിയുടെ ഓർമദിനം. ഈ ദിനം ഇന്ത്യയുടെ ഓർമപ്പെടുത്തൽ ദിനം കൂടിയാണ്.
Related News
വാവ സുരേഷ് കണ്ണുതുറന്നു, സംസാരിച്ചു…! വെന്റിലേറ്ററില്‍ നിന്ന് മാറ്റി
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും. വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ട് 60 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളെജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് വാവ സുരേഷ് ഡോക്റ്റര്‍മാരോടും ജീവനക്കാരോടും സംസാരിച്ചുവെന്ന് വ്യക്തിമാക്കിയിരിക്കുന്നത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ സുരേഷ് ഇപ്പോള്‍ […]
‘സ്പുട്നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ചയെത്തും
റഷ്യന്‍ നിര്‍മിത വാക്സിനായ ‘സ്പുട്നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍ വാക്സിന് ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിമിത്രീവ് പറഞ്ഞു. ‘സ്പുട്നിക് വി’ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് കഴിഞ്ഞ ദിവസയാണ് അനുമതി നല്‍കിയത്. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം അടിയന്തര ഉപയോഗത്തിനായിരുന്നു അനുമതി. ‘സ്പുട്നിക് വി’ എത്തുന്നതോടെ രാജ്യത്തെ വാക്സിന് ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ […]
കേരളത്തിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുംബൈ സ്വദേശികൾ പിടിയിൽ
വിസ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ കേരളത്തിൽ വർധിക്കുന്നു. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുംബൈ സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. തട്ടിപ്പിനിരയാവരുടെ പരാതിയിൽ ജിജോ വിൽഫ്രഡ് ക്രൂയിസ്, ജൂലിയസ് വിൽഫ്രഡ് ക്രൂയിസ് സഹോദരങ്ങളെ ഡൽഹിയിൽ നിന്ന് അന്തിക്കാട് പോലീസ് പിടികൂടി. പതിനെട്ടു പേരിൽ നിന്നാണ് ഇവർ പണം വാങ്ങിയത്. 6 മുതൽ 12 ലക്ഷം വരെയാണ് ഇവർ ഓരോ വ്യക്തികളിൽ ഇവർ ഈടാക്കിയത്. അന്തിക്കാട് സ്വദേശിയായ ബിജി നൽകിയ പരാതിയിലാണ് […]