കോവിഡ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി വാള് സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന് മുമ്പേ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 നവംബറിലാണ് ഗവേഷകര്‍ ചികിത്സ തേടിയത്. രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന അടുത്ത ഘട്ടം അന്വേഷണത്തെക്കുറിച്ച് ആലോചിക്കാനുള്ള യോഗം നടക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ദേശീയ സുരക്ഷ കൌണ്‍സില്‍ വക്താവ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ കോവിഡിന്റെ തുടക്കം മുതല്‍ തന്നെ ബൈഡന് ഭരണകൂടത്തിന് ചൈനക്കെതിരെ നിരവധി സംശയങ്ങളുണ്ടായിരുന്നുവെന്ന് വക്താവ് വ്യക്തമാക്കി. കോവിഡിന്റെ ഉറവിടത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ലോകാരോഗ്യസംഘടനയുടെ പഠനത്തെ സംബന്ധിക്കുന്ന പ്രസ്താവനകള്‍ ഒന്നും നടത്തുന്നില്ലെന്നും നിലവില്‍ അന്വേഷണവുമായി സഹകരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡിന്റെ ഉറവിടത്തെക്കുറിച്ച ലോകാരോഗ്യ സംഘടന നടത്തുന്ന പഠനത്തില്‍ നോര്‍വെ, കാനഡ, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊവിഡ് വൈറസ് ചൈന വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്തയെ അനുകൂലിക്കുന്ന തരത്തില്‍ കൊവിഡിനെ ചൈനീസ് വൈറസ് എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. പകര്‍ച്ചവ്യാധിയെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ട്രംപിന്റെ നടപടിയെ ചൈനയും ശക്തമായി വിമര്‍ശിച്ചിരുന്നു. കോവിഡിന്റെ പ്രഭവകേന്ദ്രം വുഹാനിലെ വൈറോളജി ലാബില്‍ നിന്നല്ലെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. വവ്വാലുകളില്‍നിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്നാണ് ലോകാരോഗ്യ സംഘടന ചൈനയുമായി നടത്തിയ സംയുക്ത പഠനത്തില്‍ വ്യക്തമാക്കിയത്.
Related News
‘മാസ്ക് ധരിക്കുന്നത് കോവിഡിനെതിരെയുള്ള വാക്സിന് പോലെ പ്രവര്‍ത്തിക്കുന്നു’
ഈ കോവിഡ് കാലത്ത് മാസ്കിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് പറയേണ്ട ആവശ്യമില്ല. എന്നിരുന്നാലും പലരും മാസ്ക് ധരിക്കാന്‍ മടി കാണിക്കാറുണ്ട്. മാസ്ക് ധരിക്കുന്നത് കോവിഡിനെതിരെയുള്ള വാക്സിന് പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പുതിയൊരു കണ്ടെത്തല്‍. ദ ന്യൂ ഇംഗ്ലണ്ട് ഓഫ് ജേര്‍ണലില്‍ കത്തിന്റെ രൂപത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. വിഡിന് വാക്സിന് കണ്ടുപിടിക്കുന്നതുവരെ മാസ്ക് ജനങ്ങളില്‍ പ്രതിരോധശേഷി സൃഷ്ടിക്കുന്നതിനുള്ള ഒരു മാധ്യമമായി പ്രവര്‍ത്തിക്കുന്നുവെന്ന് സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നു. മാസ്ക് ധരിച്ചാല്‍ രോഗലക്ഷണങ്ങളുള്ള ആളുകളുമായി അറിയാതെ ഇടപെടുമ്പോള്‍ അതിനെ തടയാന്‍ ഒരു കവചമായി […]
സുഡാനിൽ ഏറ്റുമുട്ടലിന് അവസാനമാകുന്നില്ല; തുർക്കി വിമാനത്തിനുനേരെ ആക്രമണം
വെടിനിർത്തൽ ദീർഘിപ്പിക്കാൻ പോരാട്ടമുഖത്തുള്ള രണ്ട് കക്ഷികളും സമ്മതിച്ചിട്ടും സുഡാനിൽ ഏറ്റുമുട്ടലിന് അവസാനമാകുന്നില്ല. വെള്ളിയാഴ്ച രാവിലെ തലസ്ഥാനമായ ഖർത്തൂമിലും ഇരട്ട നഗരമായ ഒംദർമാനിലും വൻ സ്ഫോടനങ്ങളും വെടിവെപ്പുമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. സൈന്യവും അർധ സൈനിക വിഭാഗവും തമ്മിൽ 72 മണിക്കൂർ നേരത്തേക്കുകൂടി വെടിനിർത്തൽ ദീർഘിപ്പിക്കാൻ സമ്മതിച്ച് മണിക്കൂറുകൾക്കകമാണ് വൻ ഏറ്റുമുട്ടലുണ്ടായത്. സംഘർഷം രൂക്ഷമായ രാജ്യത്തുനിന്ന് വിദേശികളെ ഒഴിപ്പിക്കുന്നതിനാണ് വെടിനിർത്തൽ നീട്ടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഹ്രസ്വ നേരത്തേക്കുള്ള വെടിനിർത്തൽ പലതവണ പ്രഖ്യാപിച്ചെങ്കിലും ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ ആക്രമണം ഭയന്ന് […]
40 അടി സിപ്ലൈനിൽ നിന്ന് ആറ് വയസുകാരൻ താഴെ വീണു; വിഡിയോ പുറത്ത്
40 അടി സിപ്ലൈനിൽ നിന്ന് ആറ് വയസുകാരൻ താഴെ വീണു. മെക്സിക്കോയിലെ മോണ്ടറിയിലാണ് സംഭവം. ജൂൺ 25ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പാർക്ക് ഫുണ്ടിഡോരയുടെ ആമസോണിയൻ എക്സ്പഡീഷനിലാണ് അപകടം സംഭവിച്ചത്. സിപ്ലൈനിൽ നിന്ന് വീണ കുട്ടി വീണത് മനുഷ്യനിർമിതമായ പൂളിലേക്കാണ് വീണത്. നിസാര പരുക്കുകളോടെ കുട്ടി രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞ് അമിതമായി ഭയന്നുപോയെന്നാണ് റിപ്പോർട്ട്. ഈ മാനസിക ആഘാതത്തിൽ നിന്ന് കുഞ്ഞി മുക്തനായിട്ടില്ല. ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം പൂളിൽ വീണ കുട്ടിയെ […]