മൂന്നര പതിറ്റാണ്ട് കാലത്തെ അടുപ്പം പുതിയ പ്രതിപക്ഷ നേതാവായ വി ഡി സതീശനുമായുണ്ടെന്ന് രമേശ് ചെന്നിത്തല. ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളാണ്. വളരെയധികം സ്നേഹവും വാത്സല്യവുമുണ്ട്. ആ ബന്ധം എന്നും തുടരുമെന്നും ചെന്നിത്തല പറഞ്ഞു. കേരള നിയമസഭയില്‍ ഏറ്റവും പ്രശോഭിക്കുന്ന സാമാജികനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏല്‍പ്പിച്ച ചുമതലകള്‍ അദ്ദേഹം ഭംഗിയായി ചെയ്തു. അർഹതപ്പെട്ട പല സ്ഥാനങ്ങളും പാര്‍ട്ടിയില്‍ ലഭിക്കാതെ പോയ നേതാവാണ് സതീശൻ. അപ്പോഴെല്ലാം പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ഥതയോടെ ചെയ്തു. കോണ്‍ഗ്രസും യുഡിഎഫും കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. എല്ലാവരും ഒരുമിച്ച് പോകേണ്ട സന്ദർഭം. കൊച്ചനുജനായ സതീശന് ഹൃദയം നിറഞ്ഞ ആശംസ നേരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. വളരെ പരിചയസമ്പന്നനായ, ഏറ്റവും പ്രഗല്ഭനായ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വി ഡി സതീശന് പ്രതികരിച്ചു. അതെല്ലാം മുഖവിലയ്ക്കെടുത്തായിരിക്കും തന്റെ പ്രവര്‍ത്തനങ്ങള്‍. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ചെന്നിത്തലയെ ആദ്യമായി കണ്ടത്. അന്ന് മുതല്‍ ഇന്നുവരെ അനുജനെ പോലെ ചേര്‍ത്തുനിര്‍ത്തി. അദ്ദേഹത്തിന്റെ പൂര്‍ണമായ സഹകരണം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
Related News
തലസ്ഥാന നഗരിയിൽ പെൺകുട്ടിക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി
തിരുവനന്തപുരം നഗരത്തിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി തലസ്ഥാനത്തെ മ്യൂസിയം വെള്ളയമ്പലം റോഡിലായിരുന്നു സംഭവം. നഗരത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പിപിന്നീട് സിസിടിവി അടക്കം പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്നാണ് അന്വേഷണം തിരുവനന്തപുരം പേയാട് സ്വദേശി മനുവിലേക്ക് എത്തുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്യുകയാണ്.
ദേവികയുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും: സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് ലീഗ്
ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല. ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്തതിനാല്‍ മലപ്പുറം വളാഞ്ചേരിയിലെ ദലിത് വിദ്യാര്‍ഥിനി അത്മഹത്യ ചെയ്ത സംഭവത്തില്‍ തുടര്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് കെപിഎ മജീദ്. വിദ്യാര്‍ഥിനിയുടെ മരണത്തിന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും മാത്രമാണ് ഉത്തരവാദിത്വം. സമരം ചെയ്യുന്ന വിദ്യാർഥികളെ പൊലീസ് അടിച്ചമർത്തുന്നുവെന്നും മജീദ് മീഡിയവണിനോട് പറഞ്ഞു. അതേസമയം ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല. ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. […]
വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമെന്ന് ഹൈക്കോടതി
വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സ്റ്റോക് വെളിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകി. വാക്സിൻ വിതരണത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് കോടതി നടപടി. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം സംസ്ഥാനത്ത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. വിദഗ്ധ സമിതി യോഗത്തിലെ നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം വിലയിരുത്തും. ഗുരുതര രോഗബാധിതര്‍ക്കാകും വാക്സിൻ വിതരണത്തിൽ ആദ്യ […]