രാജ്യത്ത് കോവിഡ് മരണനിരക്ക് 4500 കടന്നു. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 3,89,851 പേർക്കാണ് രോഗമുക്തിയുണ്ടായത്. ഇതുവരെ 2,54,96,330 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,19,86,363 പേർക്ക് രോഗമുക്തിയുണ്ടായി. 2,83,248 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 32,26,719 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 18,58,09,302 പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 33,059 രോഗികളുമായി തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. 31,337 രോഗികളുമായി കേരളം രണ്ടാം സ്ഥാനത്തും 30,309 രോഗികളുമായി കർണാടക മൂന്നാം സ്ഥാനത്തുമാണ്. ഉത്തർ പ്രദേശ് റവന്യൂ വകുപ്പ് മന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ച് മരിച്ചു. യു.പിയിൽ കോവിഡിന് ഇരയാകുന്ന മൂന്നാമത് മന്ത്രിയാണ് വിജയ് കശ്യപ്.
Related News
പാലക്കാട്ട് ഫുട്ബോള്‍ ഗാലറി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട് സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്. അന്തരിച്ച ഫുട്ബോൾ താരം ധനരാജിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതിനായി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് ഗാലറി തകർന്നുവീണത്. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിട്ടാണ് സംഭവം. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐ.എം വിജയൻ തുടങ്ങിയവർ മത്സരിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരം കാണുന്നതിനായി തയ്യാറാക്കിയ ഗാലറി 30 മീറ്ററിലേറെ തകർന്നു വീഴുകയായിരുന്നു. ആയിരത്തിലധികം പേർ ഉണ്ടായിരുന്നുവെന്നാണ് സൂചന. മത്സരത്തിനായി ഇന്നലെ […]
‘വെടിയുതിര്‍പ്പോള്‍ നോക്കി നിന്നു’; പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ജാമിഅ വിദ്യാര്‍ഥികള്‍
ജാമിഅ വെടിവെപ്പിൽ പൊലീസ് നിഷ്ക്രിയരായെന്ന് ആരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ജാമിഅ വിദ്യാർഥികൾ. പൊലീസുദ്യോഗസ്ഥർക്കെതിരെ സസ്പെൻഷനടക്കമുള്ള നടപടി ആവിശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർഥികളുടെ കൂട്ടായ്മയായ ജാമിഅ കോഡിനേഷൻ കമ്മിറ്റി. ഇന്നലെ ജാമിഅ കോഡിനേഷൻ കമ്മിറ്റി നടത്തിയ രാജ്ഗഢ് മാർച്ചിന് നേരെയാണ് ഹിന്ദുത്വവാദി രാംഭക്ത് ഗോപാൽ വെടിവെച്ചത്. സംഭവ സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും ഇയാൾ വെടിയുതിർക്കുന്നത് വരെ പൊലീസ് നോക്കി നിന്നുവെന്നാണ് ആരോപണം. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു. ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര […]
‘സ്വബോധമില്ലാത്തവർ എൻ്റെ കുട്ടികളെ കുടിയന്മാരെന്ന് വിളിക്കുന്നു’; രാഹുൽ ഗാന്ധിക്കെതിരെ മോദി
വാരാണസിയിലെ ജനങ്ങളെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വബോധമില്ലാത്തവർ തൻ്റെ മക്കളെ കുടിയന്മാരെന്ന് വിളിക്കുകയാണ്. കോൺഗ്രസിൻ്റെ ‘യുവരാജ്’ വാരണാസിയിലെ ജനങ്ങളെ അവരുടെ മണ്ണിലെത്തി അപമാനിച്ചു. ‘ഇന്ത്യ’ സംഘം യുപിയിലെ യുവാക്കളെ അപമാനിച്ചത് താൻ ഒരിക്കലും മറക്കില്ലെന്നും മോദി. തൻ്റെ ലോക്സഭാ മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രണ്ട് പതിറ്റാണ്ടോളം അവർ മോദിയെ അധിക്ഷേപിച്ചു. യുപിയിലെ യുവാക്കളുടെ മേൽ തങ്ങളുടെ നിരാശ തീർക്കുകയാണ് അവർ ഇപ്പോൾ. രാജ്യ പുരോഗതിക്കും യുപിയുടെ ഉന്നമനത്തിനും വേണ്ടി പരിശ്രമിക്കുന്നവരാണ് […]