പ്രതിപക്ഷനേതാവിനെ തീരുമാനിക്കുന്നതിലുള്ള അന്തിമതീരുമാനം കോൺഗ്രസ് ഹൈക്കമാന്റിന് വിട്ടു. പാർലമെന്ററി പാർട്ടി യോഗത്തിൽ നേതാവ് ആരെന്ന കാര്യത്തിൽ അഭിപ്രായ ഐക്യമുണ്ടായില്ല. പ്രതിപക്ഷ നേതാവിനെ വൈകാതെ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാന്റ് പ്രതിനിധി ആയെത്തിയ മല്ലികാർജുനൻ ഖാർഗെ പറഞ്ഞു. കോണ്‍ഗ്രസിൽ സമ്പൂർണ പൊളിച്ചെഴുത്ത വേണമെന്ന ആവശ്യവുമായി നേതാക്കളിൽ ചിലർ. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ല. പാർലമെന്ററി പാർട്ടി യോഗത്തിലാണ് വിമർശനം. രമേശ് ചെന്നിത്തലക്ക് പുറമെ വിഡി സതീശന്റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റേയും പേരുകളാണ് ഉയർന്നു വന്നത്.
Related News
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ വാക്സിനേഷന് മുടങ്ങി
തിരുവനന്തപുരത്ത് വാക്സിന് ക്ഷാമം രൂക്ഷമായി. വാക്സിന് എടുക്കാന്‍ എത്തിയവരെ തിരിച്ചയക്കുകയാണ്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാക്സിന് മുടങ്ങി. ജില്ലയില്‍ അവശേഷിക്കുന്നത് 1500 ഡോസ് മാത്രമെന്നും അധികൃതര്‍. 30ല്‍ താഴെ വാക്സിനേഷന് കേന്ദ്രങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളൂ. കോട്ടയത്തും വാക്സിനേഷന് ക്യാമ്പുകളില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നുണ്ട്. ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്കൂളില്‍ രാവിലെ മുതല്‍ വലിയ ക്യൂ ആണുള്ളത്. 23 കേന്ദ്രങ്ങളും 8 മെഗാ വാക്സിനേഷന് ക്യാമ്പുകളും ജില്ലയിലുണ്ട്. കോഴിക്കോടും വാക്സിന് ക്ഷാമമുണ്ട്. പുതിയ സെറ്റ് വാക്സിന് എപ്പോള്‍ വരുമെന്ന് […]
പി.ആർ. ശ്രീജേഷിന് 2021ലെ ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ
ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനും മലയാളിയുമായ പി ആർ ശ്രീജേഷിനെ 2021 ലെ ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ടീം താരം സുനിൽ ഛേത്രിയുടെ പേരും പട്ടികയിൽ. 11 താരങ്ങൾക്കാണ് ഖേൽരത്ന പുരസ്കാരത്തിന് ശുപാർശയുള്ളത്. അതിൽ ഒളിമ്പിക്സിലും പാരാ ഒളിമ്പിക്സിലും മെഡൽ നേടിയ എല്ലാ താരങ്ങളും ഉണ്ട്. ഒളിമ്പിക്സിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ച നീരജ് ചോപ്ര, രവി ദഹിയ, ബോക്സിങ്ങിൽ മെഡൽ നേടിയ ലോവ്ലീന ബോർഗോഹൈൻ, മിതാലി രാജ്, പ്രമോദ് ഭഗത്, […]
‘വിദ്യാര്‍ഥികളും ഞാനും അഭ്യര്ഥിച്ചതല്ലേ’.. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍
പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും കൂട്ടംകൂടിയതിന്റെ ചിത്രം പങ്കുവെച്ചാണ് ശശി തരൂരിന്റെ വിമര്‍ശനം. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ നടത്തിയതിനെതിരെ ശശി തരൂര്‍ എംപി. തിരുവനന്തപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും കൂട്ടംകൂടിയതിന്റെ ചിത്രം പങ്കുവെച്ചാണ് ശശി തരൂരിന്റെ വിമര്‍ശനം. കീം 2020 സാമൂഹ്യ അകലം പാലിക്കാനുള്ള നിയന്ത്രണങ്ങളെ പൂര്‍ണമായും പരിഹസിക്കുന്ന രീതിയിലായി. കോവിഡിനെ ഫലപ്രദമായി ചെറുക്കാന്‍ താല്പര്യമുള്ള […]