കേരളത്തിലേക്ക് കേന്ദ്രം നൽകിയ കൂടുതൽ ഡോസ് വാക്സിൻ സംസ്ഥാനത്ത് എത്തി. 1,84,070 ഡോസ് കോവീ ഷീൽഡ് വാക്സിനാണ് തിരുവനന്തപുരത്തെത്തിച്ചത്. എറണാകുളം, കോഴിക്കോട് മേഖലകളിലേക്കുള്ള വിഹിതം നാളെ കൈമാറും. തിരുവനന്തപുരത്ത് നാളെ 43 കേന്ദ്രങ്ങളിൽ വാക്സിൻ നൽകും. സംസ്ഥാനത്ത് വാക്സിൻ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ പലയിടത്തും വാക്സിൻ വിതരണം നിർത്തിവയ്ക്കേണ്ട അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു.
Related News
തേനീച്ചയുടെ കുത്തേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
വീട്ടില്‍ തേനീച്ചക്കൂടിന് സമീപം നിന്ന് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം സ്വദേശിനിയായ അലീന ബെന്നി (13) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. തേനീച്ച കൃഷി നടക്കുന്ന ഇവരുടെ വീട്ടില്‍ തേനീച്ചക്കൂടിനു സമീപം നില്‍ക്കുമ്പോഴാണ് അലീനയുടെ മുഖത്തും കഴുത്തിലുമായി തേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയും നീര്‍വീക്കവുമാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ വ്യക്തിപരമായ അധിക്ഷേപത്തിനില്ലെന്ന് ശ്രീധരന് പിള്ള
ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ വ്യക്തിപരമായ അധിക്ഷേപത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു.
കൊച്ചിയില്‍ അമിത വേഗതയിൽ വന്ന സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചിയില്‍ അമിത വേഗതയിൽ വന്ന സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ചു. അമരാവതി സ്വദേശി ജയകുമാർ (37)ആണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെ അമരാവതി ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഫോർട്ട്കൊച്ചി വെളിയിൽ നിന്ന് ബൈക്കിൽ വരുകയായിരുന്ന ജയകുമാറിനെ എതിരെ വന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആലുവ ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ദേവയെന്ന ബസാണ് യുവാവിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ യുവാവ് തൽക്ഷണം മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മകൻ നാല് വയസുകാരൻ ദീരവ് കൃഷ്ണയെ […]