നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രെ ബാക്കിനില്‍ക്കെ പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വസ്ഥത പുകയുന്നു. അമരീന്ദര്‍ സിംഗിന്റെ കടുത്ത വിമര്ശകന് കൂടിയായ നവജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രിക്കെതിരെ തുറന്ന പോരിനിറങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം മന്ത്രിമാരുമായും എം.എല്‍.എമാരുമായും സിദ്ദു കൂടിക്കാഴ്ച നടത്തി. സഹകരണ, ജയിൽ മന്ത്രി സുഖ്ജിന്ദർ രന്ധവ, സാങ്കേതിക വിദ്യാഭ്യാസം, ടൂറിസം, സാംസ്കാരികകാര്യ മന്ത്രി ചരഞ്ജിത് ചാനി എന്നീ രണ്ട് മന്ത്രിമാരുമായി സിദ്ദു കൂടിക്കാഴ്ച നടത്തിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചില എം.എല്‍.എമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബര്‍ഗരി കേസിലും അതിനെതുടര്‍ന്നുണ്ടായ വെടിവെപ്പിലും നീതി നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഈ രണ്ട് വിഷയങ്ങളായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമെന്ന് നേതാക്കള്‍ പറയുന്നു. ബര്‍ഗരിയിലെ മതനിന്ദ കേസില്‍ നീതി നടപ്പാക്കാത്തതില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്ന് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.
Related News
കശ്മീര്‍ സന്ദര്‍ശിക്കരുത്, അവരുടെ ഉത്പന്നങ്ങള്‍ വാങ്ങരുത്: വിവാദമായി മേഘാലയ ഗവര്‍ണറുടെ ട്വീറ്റ്
കശ്മീരിലെ ഉല്പന്നങ്ങള് ബഹിഷ്കരിക്കണമെന്ന മേഘാലയ ഗവര്‍ണര്‍ തഥാഗതാ റോയിയുടെ ട്വീറ്റ് വിവാദമാകുന്നു. 40 സി.ആര്.പി.എഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം, പൊതുജനങ്ങളോടുള്ള ആഹ്വാനമെന്ന നിലയിലായിരുന്നു കശ്മീരി ഉത്പന്നങ്ങളെല്ലാം ബഹിഷ്കരിക്കണമെന്ന അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ട്വീറ്റ്. ”കശ്മീര്‍ സന്ദര്‍ശിക്കരുത്. രണ്ട് വര്‍ഷത്തേക്ക് അമര്‍നാഥിലേക്ക് പോകരുത്. കശ്മീരികളുടെ കടകളില്‍ നിന്നോ കച്ചവടക്കാരില്‍ നിന്നോ ഒന്നും വാങ്ങരുത്.. എല്ലാ മഞ്ഞുകാലങ്ങളിലും അവരിവിടെ കച്ചവടത്തിന് വരുമ്പോള്‍ പ്രത്യേകിച്ചും. കശ്മിരികളുടെ എല്ലാ ഉത്പന്നങ്ങളും ബഹിഷ്കരിക്കണം.” ഗവര്‍ണര്‍ ട്വീറ്റിലൂടെ ആഹ്വാനം ചെയ്തു. ആര്‍മിയില്‍ റിട്ടയറായ […]
കോട്ടയത്ത് ഏറ്റുമുട്ടാൻ കേരളാ കോൺഗ്രസുകാർ; ആവേശത്തിൽ മുന്നണികൾ; എൻഡിഎ സ്ഥാനാർത്ഥിയെ ഉടനറിയാം
കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുന്ന കോട്ടയത്ത് പ്രചരണം ശക്തം. സമരാഗ്നി യാത്ര ജില്ലയിൽ എത്തിയതോടെ യുഡിഎഫ് ക്യാമ്പ് ആവേശത്തിലാണ്. മണ്ഡലത്തിലെ മുക്കിലും മൂലയിലും ഓടിയെത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. കേരളാ കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിന് ഓരോ ദിവസം കഴിയുന്തോറും വീറും വാശിയും കൂടുകയാണ് . സ്ഥാനാർത്ഥി പ്രഖ്യാപനം അല്പം വൈകിയെങ്കിലും പ്രചരണത്തിൽ മാണി വിഭാഗത്തിൻ്റെ മുന്നിലെത്താനുള്ള നീക്കമാണ് ജോസഫ് വിഭാഗം നടത്തുന്നത്.കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി യാത്ര […]
‘സഞ്ജുവിന്റെ തിരിച്ചുവരവിനുള്ള വാതിലുകൾ അടഞ്ഞിട്ടില്ല’; താരവുമായി സംസാരിച്ച് അജിത് അഗാർക്കർ
മികച്ച ഫോമിലായിരുന്നിട്ടും മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ നിന്ന് തുടർച്ചയായി തഴയുന്നതിൽ സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനമാണ് ആരാധകരിൽ നിന്ന് ഉയരുന്നത്. ലോകകപ്പും ഏഷ്യാ കപ്പും ഉൾപ്പെടെ അടുത്തിടെ നടന്ന ഒരു പരമ്പരയിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഏറ്റവുമൊടുവിൽ, ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡിലും താരത്തെ ഒഴിവാക്കി. യുവനിരയ്ക്ക് പ്രധാന്യം നൽകുന്ന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തുമെന്ന് ഉറപ്പായിരുന്നുവെങ്കിലും അതുണ്ടായില്ല. പഞ്ചാബ് കിംഗ്സിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ ജിതേഷ് ശർമ്മ, ഇഷാൻ കിഷൻ എന്നിവർക്കാണ് അവസരം ലഭിച്ചത്. സഞ്ജുവിനെ […]