തൃശൂര്‍ പൂരം ചടങ്ങുകള്‍ക്ക് തുടക്കമായി. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളി. നാളെയാണ് പൂരം. പൂരനഗരിയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം ശിവകുമാറിന്റെ പുറത്തേറിയാണ് നെയ്തലക്കാവില്‍ അമ്മ എത്തിയത്. നടതള്ളിത്തുറന്ന് ശിവകുമാര്‍ ശ്രീമൂല സ്ഥാനത്തെ നിലപാട് തറയ്ക്ക് സമീപം നിലയുറപ്പിച്ചു.കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോട് കൂടി നാളെ തൃശൂര്‍ പൂരത്തിന് തുടക്കമാകും. വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടകപൂരങ്ങളെയും അനുഗമിക്കുക. ഒരാനപ്പുറത്താണ് നാളത്തെ പൂരം. പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് ഇല്ല എന്ന് തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. തിരുവമ്പാടി ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തും. മഠത്തിലേക്കുള്ള യാത്രയും മീത്തില്‍ നിന്നുള്ള വരവും പേരിന് മാത്രം. തെക്കോട്ടിറക്കത്തിനൊടുവില്‍ തിരുവമ്പാടിക്ക് കുടമാറ്റമില്ല.പാറമേക്കാവിന്റെ പൂരത്തില്‍ പതിനഞ്ചാനകളുണ്ടാകും. കിഴക്കേ ഗോപുരം വഴി വടക്കുംനാഥനിലേക്ക്. അവിടെ ഇലഞ്ഞിത്തറ മേളം നടക്കും. പിന്നീട് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. പൂര നാള് രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തും. പിറ്റേന്നാള്‍ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയല്‍ ഉണ്ടാകും
Related News
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിന് വിതരണം തുടങ്ങി
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിന് വിതരണം ആരംഭിച്ചു. വാക്സിനേഷനായി ഇതുവരെ 3,68,866 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശനിയാഴ്ചയാണ് വാക്സിൻ കുത്തിവെപ്പ്. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനുകള്‍ തിരുവനന്തപുരം എറണാകുളം കോഴിക്കോട് റീജീയണൽ വാക്സിൻ സെന്ററുകളിലാണ് എത്തിച്ചത് . എറണാകുളം കോഴിക്കോട് റീജീയണിൽ നിന്നുള്ള വാക്സിൻ വിതരണം സമീപ ജില്ലകളിലേയ്ക്ക് ഇന്നലെ തന്നെ ആരംഭിച്ചു. തിരുവനന്തപുരം റീജീയണിൽ നിന്ന് കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേയ്ക്കുള്ള വാക്സിൻ വിതരണം ഇന്ന് ആരംഭിക്കും. […]
ഹിജാബ്, തൊപ്പി, തലക്കെട്ട്; അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ
അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ. യുഎസ് പ്രസിഡൻഷ്യൽ കമ്മീഷനാണ് ശുപാർശ മുന്നോട്ടുവച്ചത്. ഹിജാബ്, തൊപ്പി, താടി, തലക്കെട്ട് തുടങ്ങിയ മതചിഹ്നങ്ങൾ യൂണിഫോമിൻ്റെ ഭാഗമാക്കണമെന്നാണ് ശുപാർശ. വെള്ളിയാഴ്ചയാണ് ശുപാർശ പുറത്തുവിട്ടത്. നിർദ്ദേശം വൈറ്റ് ഹൗസിൻ്റെ പരിഗണനയിലാണ്. വൈറ്റ് ഹൗസ് അംഗീകരിച്ചാൽ ഇത് ജോ ബൈഡനു കൈമാറും. ബൈഡനാവും ഇതിൽ അവസാന തീരുമാനം എടുക്കുക. 1981ലെ മാർഗനിർദേശം പ്രകാരം അമേരിക്കൻ സൈന്യത്തിൻ്റെ യൂണിഫോമിൽ മതചിഹ്നങ്ങൾ അനുവദനീയമായിരുന്നില്ല. എന്നാൽ, 2017ൽ അമേരിക്കൻ കരസേനയും 2020ൽ അമേരിക്കൻ വ്യോമസേനയും ഈ […]
പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം സ്റ്റേ ചെയ്യണം; മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍
ദേശീയ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍. എന്‍പിആര്‍ നടപടികള്‍ സ്റ്റേ ചെയ്യണം. എന്‍പിആറിന് എന്‍ആര്‍സിയുമായി ബന്ധമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ലീഗ് കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തീര്‍പ്പാകുംവരെ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് തടയണമെന്നാണ് ആവശ്യം. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും മറ്റൊരു ഹര്‍ജിയില്‍ ലീഗ് ആവശ്യപ്പെട്ടു. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഇതിനകം യുപി സര്‍ക്കാര്‍ കൊക്കൊണ്ട നടപടികളും സ്റ്റേ […]