സഭാതർക്കത്തിൽ നിയമനിർമാണത്തിന് സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ഒരു വിഭാഗം യാക്കോബായ സഭാ വിശാസികളുടെ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്ന അന്തിമവിധിക്ക് പിന്നാലെ ഒട്ടേറെ ഹർജികളാണ് സുപ്രിംകോടതിയിലെത്തിയത്.
Related News
നയപ്രഖ്യാപന പ്രസംഗത്തിൽ എതിർപ്പ് വ്യക്തമാക്കി ഗവര്‍ണര്‍
നയപ്രഖ്യാപന പ്രസംഗത്തിൽ എതിർപ്പ് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വനിയമ ഭേദഗതിക്കെതിരായ പരാമര്‍ശം ഒഴിവാക്കണമെന്ന് ഗവർണർ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ നിയമസഭയിൽ ഉന്നയിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യം. പൗരത്വ നിയമ ഭേദഗതിയിൽ സർക്കാർ നിലപാടിനെതിരെ ആവർത്തിച്ച് രംഗത്തെതിയതിന് തുടർച്ചയായാണ് നയപ്രഖ്യാപന പ്രസംഗത്തിലും ഗവർണർ ഉടക്കുവെച്ചത്. പൗരത്വ നിയമം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതല്ല. പോരാത്തതിന് വിഷയം കോടതിയുടെ പരിഗണനയിലുമാണ്. ഇത് കോടതിയലക്ഷ്യമാവുമോ എന്നും പരിശോധിക്കണം. അതിനാൽ നിയമത്തെ തുറന്നെതിർക്കുന്ന […]
യു.എ.പി.എ അറസ്റ്റ്; ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കോഴിക്കോട് പന്തീരങ്കാവിൽ വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബ് , താഹ ഫസൽ എന്നിവരുടെ ജാമ്യ ഹരജിയിലാണ് വിധി പറയുക. കേസിൽ പിടിച്ചെടുത്ത തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരിൽ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. യു.എ.പി.എ വകുപ്പുകൾ ചുമത്തിയത് തെളിവുകളാടെയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.
കാണികള്‍ അനുഭവിച്ച പ്രണയം, വിരഹം, ഭയം, ജാതിചിന്ത, നായക-പ്രതിനായക സങ്കൽപ്പം; IFFK വേദിയിൽ എന്‍.പി. മുരളീകൃഷ്ണന്റെ സിനിമാപഠന ഗ്രന്ഥം പ്രകാശനം ചെയ്തു
എഴുത്തുകാരൻ എന്‍.പി. മുരളീകൃഷ്ണന്റെ സിനിമാപഠന ഗ്രന്ഥമായ ‘പ്രതിനായകരും ഉത്തമപുരുഷന്മാരും: സിനിമയിലെ ദേശം, ഭാഷ, രുചി, തൊഴിലിടങ്ങള്‍’ പ്രകാശനം ചെയ്തു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ ചലച്ചിത്ര നിരൂപകരായ വി.കെ ജോസഫും ജി.പി രാമചന്ദ്രനും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്.തെരഞ്ഞെടുത്ത 16 സിനിമാ പഠനങ്ങളുടെ സമാഹാരമാണ് ‘പ്രതിനായകരും ഉത്തമപുരുഷന്മാരും: സിനിമയിലെ ദേശം, ഭാഷ, രുചി, തൊഴിലിടങ്ങള്‍’ എന്ന ബാക്ക്ലാഷ് പബ്ലിക്ക പ്രസിദ്ധീകരിച്ച ഈ പുസ്തകം. സിനിമയിലെ ദേശങ്ങളും കവലകളും ഭാഷയും രുചിയും തൊഴിലിടങ്ങളും കേരളീയ കലകളും ഇതിൽ […]