സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ അഡ്വ വിമൽ മാത്യു തോമസാണ് ഹർജി സമർപ്പിച്ചത്. മെയ് ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെ ലോക്ക്ഡൗൺ വേണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് പ്രതികരണം തേടിയ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും ഉത്തരവിട്ടു. കേസ് ചൊവ്വാഴ്ച പരിഗണിക്കും.
Related News
അയര്‍ലാന്‍ഡിലെ മലയാളി നഴ്സുമാര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ
അയര്‍ലാന്‍ഡിലെത്തുന്ന കേരളത്തില്‍നിന്നുള്ള നഴ്സുമാര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്താന്‍ ഐറിഷ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ. ഡബ്ലിനില്‍ അയര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹം നല്കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അയര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സംഘടനയായ ക്രാന്തിയാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. കെകെ ശൈലജ കേരളത്തിലെ ആരോഗ്യമേഖലക്ക് നല്കിയ സംഭാവനകളെ കുറിച്ച ഷോര്‍ട് ഫിലിം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. അയര്‍ലാന്‍ഡിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. കേരളവുമായുള്ള വിവരസാങ്കേതിക വിദ്യാ കൈമാറ്റം, ഗവേഷണം എന്നീ […]
ജനതാദൾ എസ് പിളർന്നു; ജോർജ് തോമസ് നേതൃത്വത്തിൽ ഒരു വിഭാഗം യു.ഡി.എഫിലേക്ക്
ജനതദൾ എസ് പിളർന്ന് ജോർജ് തോമസ് നേതൃത്വത്തിൽ ഒരു വിഭാഗം യു.ഡി.എഫിലേക്ക് പോകും. വനം വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് ജോർജ് തോമസ് അറിയിച്ചു. ദേശീയ തലത്തിൽ ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കും. പുതിയ സംസ്ഥാന പ്രസിഡന്റ് ആയി ജോർജ് തോമസിനെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു.
വിളിച്ചു വരുത്തിയ ദുരന്തം; വിവരം പുറത്തറിയുന്നത് രാത്രി 7.45ന്, താനൂരിൽ സംഭവിച്ചതെന്ത്?
അവധി ദിവസമായതിനാൽ ഇന്നലെ വൈകിട്ട് വിനോദ സഞ്ചാരികൾ കടപ്പുറത്ത് നിറഞ്ഞിരുന്നു. വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ 5 മണിക്കു ശേഷമാണ് താനൂരിൽ അപകടത്തൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത്. ബോട്ടിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. എന്നാൽ, 40 ടിക്കറ്റുകളെങ്കിലും വിറ്റിട്ടുണ്ട്. ബോട്ടപകടം പുറത്തറിയുന്നത് രാത്രി 7.45ന് നാടിനെ നടുക്കിയ പൂരപ്പുഴയിലെ ബോട്ടപകടം പുറത്തറിയുന്നത് രാത്രി 7.45ന്. വിവരം കേട്ടറിഞ്ഞതോടെ ഒട്ടുംപുറം തൂവൽതീരത്തേക്കു […]