സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു. ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചു. എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ വാക്സിന്റെ ലഭ്യതക്കുറവ് മൂലം ഇന്ന് വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വാക്സിനെടുക്കാൻ എത്തിയവരിൽ പലരും നിരാശയായി മടങ്ങുകയാണ്. ഇന്നലെ വരെ കാര്യമായ ലഭ്യതക്കുറവ് ഉണ്ടായിരുന്നില്ലെന്നും ഇന്ന് മുതൽ ലഭ്യത കുറവ് അനുഭവപ്പെട്ടിട്ടുണ്ടെന്നും എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാർ പറയുന്നു. ആലപ്പുഴയിൽ വാക്സിനേഷൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചിരിക്കുകയാണ്. തണ്ണീർമുക്കം, മുഹമ്മ പിഎച്ച്സി യ്ക്ക് കീഴിലുള്ള ക്യാമ്പുകളാണ് നിർത്തിവച്ചിരിക്കുന്നത്. ഇനി പരമാവധി 250 കുത്തിവെപ്പുകൾക്കുമാത്രമാണ് നിലവിൽ വാക്സിനേഷനുകൾ അവശേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാക്സിൻ ഇല്ലെന്ന ഔദ്യോഗിക സ്ഥിരീകരണം ഡിഎംഒയും നൽകിയിട്ടുണ്ട്. മാരാരിക്കുളം മേഖലയിലെ ക്യാമ്പുകളിലും വാക്സിനേഷൻ നിർത്തേണ്ട സാഹചര്യമാണ് . ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സ്വീകരിക്കാനായി നിരവധി ആളുകൾ എത്തിയിരുന്നു. വാക്സിനേഷൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
Related News
തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ മാല മോഷണം പോയി
തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയി. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ രാജേന്ദ്രൻ തൃശ്ശൂർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. അട്ടപ്പാടിയിലെ അപ്പന്നൂർ താവളം സ്വദേശിയാണ് മരണപ്പെട്ട വയോധിക. രാവിലെ എട്ടുമണിക്ക് നഞ്ചി മരണപ്പെട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് ഐസിയുവിൽ കിടന്ന ഇവരുടെ മാല കാണാനില്ലെന്ന വിവരം മകൻ അറിയുന്നത്. തുടർന്നാണ് ഇദ്ദേഹം പൊലീസിൽ പരാതി നൽകിയത്.
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം : ഹൈക്കോടതി
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്കിയാൽ കർശന നടപടി വേണമെന്നും പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം. പണിമുടക്കു നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി പണിമുടക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് നിർദേശിച്ചു. സർവീസ് ചട്ടം റൂൾ 86 പ്രകാരം പണിമുടക്കു നിയമ വിരുദ്ധമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കാനാണ്. പണിമുടക്കുന്നവർക്കു ശമ്പളത്തിന് അർഹതയില്ലെന്നും […]
മൂന്നാര്‍ രാജമലയില്‍ വന്‍ മണ്ണിടിച്ചില്‍; 15 മൃതദേഹങ്ങള്‍ കണ്ടെത്തി
ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ മരിച്ച 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രദേശത്തെ നാല് ലയങ്ങളിലുണ്ടായിരുന്ന എഴുപതോളം പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. […]