സ്പാനിഷ് ലാ ലിഗയിൽ കിരീട പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് തൊട്ടു പിറകിലെത്തി ബാഴ്സലോണ. റയൽ വല്ലഡോയിഡിനെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ പരാജയപ്പെടുത്തി. ഇതോടെ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു ബാഴ്സ. അധികസമയത്ത് ഫ്രഞ്ച് താരം ഡെംബലെയാണ് ബാഴ്സലോണയുടെ വിജയ ഗോൾ നേടിയത്. അത്ലറ്റികോ മാഡ്രിഡ് കഴിഞ്ഞ ദിവസം സെവിയ്യയുമായി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.ഓസ്കാര്‍ പ്ലാനോ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് അവസാന പത്ത് മിനിറ്റോളം റയൽ വല്ലഡോയിഡ് 10 പേരുമായാണ് കളിച്ചത്. അത് മുതലെടുത്തായിരുന്നു ബാഴ്സലോണ വിജയം. 29 കളികളില്‍ അത്ലറ്റിക്കോ മാഡ്രിഡിന് 66 പോയിന്റും ബാഴ്സലോണക്ക് 65 പോയിന്റുമാണ് ഉള്ളത്. ഇനി ഒമ്പത് മത്സരങ്ങൾ മാത്രമേ ലീഗിൽ ബാക്കിയുള്ളൂ
Related News
‘ആരാധകരെ ശാന്തരാകുവിൻ’; ISL 2022 ജയത്തോടെ തുടങ്ങി ബ്ലാസ്റ്റേഴ്സ്
ഐഎസ്എൽ ഒമ്പതാം പതിപ്പിൽ ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സിനായി ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. ഈസ്റ്റ് ബംഗാളിനായി അലക്സ് ഒരു ഗോൾ മടക്കി. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒഴുക്കിയെത്തിയ മഞ്ഞ കടൽ സാക്ഷിയാക്കി ഇവാനും പിള്ളേരും ജയത്തോടെ തുടങ്ങുമ്പോൾ എതിരാളികൾക്ക് ഇതൊരു മുന്നറിയിപ്പാണ്. ആദ്യ ഐഎസ്എൽ കപ്പ് എന്ന സ്വപ്നത്തിലേക്ക് മതം പൊട്ടി കാട് കുലുക്കി […]
കോവിഡിനെതിരെ ദ്രാവിഡ് വന്മതില്
ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് പ്രതിസന്ധിഘട്ടങ്ങളില്‍ നിരവധി തവണ രക്ഷകന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്തിട്ടുള്ള കളിക്കാരനാണ് രാഹുല്‍ ദ്രാവിഡ്. ക്രീസില്‍ ഉറച്ചു നിന്ന് ടീമിനെ രക്ഷിച്ച ദ്രാവിഡിനെ ആരാധകരും എതിരാളികളും ഇന്ത്യയുടെ ബാറ്റിംങ് ‘വന്മതില്’ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ കൊറോണയുടെ രൂപത്തില്‍ രാജ്യം പ്രതിസന്ധി നേരിടുമ്പോഴും രക്ഷകനായി ദ്രാവിഡിനെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു ക്രിക്കറ്റ് ആരാധകന്. ദ്രാവിഡിനെ മാതൃകയാക്കി എങ്ങനെ കൊറോണയെ നേരിടാമെന്ന് ട്വിറ്ററില്‍ വിശദമായി അവതരിപ്പിച്ചിരിക്കുകയാണ് സാഗര്‍ എന്നയാള്‍. നേരെ വരുന്ന അപകടങ്ങളെ ഒഴിവാക്കിയും സധൈര്യം […]
ആവേശം അവസാനം വരെ; ഒടുവിൽ ഇന്ത്യക്ക് ജയം, പരമ്പര
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആവേശജയം. ശ്രീലങ്ക മുന്നോട്ടുവച്ച 276 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ജയം കുറിച്ചത്. 69 റൺസെടുത്ത ദീപക് ചഹാർ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (53), മനീഷ് പാണ്ഡെ (37), കൃണാൽ പാണ്ഡ്യ (35) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി വഹിന്ദു ഹസരങ്ക 3 വിക്കറ്റ് വീഴ്ത്തി. അത്ര എളുപ്പമല്ലാത്ത വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ബൗണ്ടറികളോടെയാണ് ആരംഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ […]