മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താസമ്മേളനം വിടവാങ്ങൽ പ്രസംഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എസ്.ഡി.പി.ഐയുമായി എല്‍.ഡി.എഫിന് 78 മണ്ഡലങ്ങളിൽ ധാരണയുണ്ട്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയും വളരെ ശക്തമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇല്ലാത്ത പ്രതിഛായ സൃഷ്ടിക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രിയുടേത്. കുറ്റംബോധം മറച്ചുവെക്കാനുള്ള വിലാപമാണ് മുഖ്യമന്ത്രിയുടെ കോൺഗ്രസ് വിമർശനമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Related News
ഭരണഘടന വായിക്കാന്‍ പ്രതിപക്ഷം തയ്യാറാവണമെന്ന് ഗവര്‍ണര്‍
ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം സർക്കാർ തള്ളിയ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടന വായിക്കാൻ പ്രതിപക്ഷം തയ്യാറാകണം. സർക്കാരിനെ തിരുത്തലും ഉപദേശിക്കലുമാണ് തന്റെ ജോലിയെന്നും ഗവര്‍ണര്‍ കോഴിക്കോട് പറഞ്ഞു. തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു, എന്നാൽ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറയരുത്,വിമർശനങ്ങൾ ഭരണഘടനക്കുള്ളിൽ നിന്നുകൊണ്ടാകണമെന്നും ഗവർണർ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിടികൂടിയ ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് മറിച്ചുവിറ്റ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
പിടികൂടിയ ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് മറിച്ചുവിറ്റ സംഭവത്തില്‍ സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍.കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജി അലക്സാണ്ടര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ജില്ല പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. 14 ലക്ഷം രൂപ വിലവരുന്ന 1,400 പാക്കറ്റ് ഹാന്‍സാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് തന്നെ മറിച്ചുവിറ്റത്. കേസില്‍ ഇടനിലക്കാരനായി നിന്ന ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. പിടിച്ചെടുത്ത ഹാന്‍സ് അടക്കമുള്ള ലഹരി ഉല്പന്നങ്ങള്ക്ക് […]
കാലിക്കറ്റ് യൂനിവേഴ്സിറ്റി പരീക്ഷാ ഭവനില്‍ ക്രമക്കേടുകള്‍ വ്യാപകമെന്ന് പരാതി
കാലിക്കറ്റ് യൂനിവേഴ്സിറ്റി പരീക്ഷാ ഭവനില്‍ ക്രമക്കേടുകള്‍ വ്യാപകമെന്ന് പരാതി. തിരുത്തലുകള്‍ക്കും സർട്ടിഫിക്കറ്റിനുമായി എത്തുന്നവരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതും ചെലാനില്‍ ക്രമക്കേട് കാണിച്ച് പണം തട്ടുന്നതുമായ നിരവധി പരാതികളാണ് ഉയരുന്നത്. കാലിക്കറ്റിൽ വ്യാജ ചെലാന്‍ മാഫിയ പ്രവർത്തിക്കുന്നുവെന്നരോപിച്ച് സിന്‍ഡിക്കേറ്റംഗം റഷിദ് അഹമ്മദ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് തിരുത്താന്‍ വന്നവരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് രണ്ട് ജീവനക്കാരെ യൂനിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്തത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് യൂനിവേഴ്സിറ്റിയില്‍ നിന്ന് വരുന്ന റിപ്പോർട്ടുകള്‍. സർട്ടിഫിക്കറ്റ് വാങ്ങാനും തിരുത്തല്‍ വരുത്താനും മറ്റുമായി വരുന്നവരെ […]