India

സംവരണം; ഭരണഘടന ഭേദഗതി ചോദ്യം ചെയ്ത ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി നോട്ടിസ്

സംവരണ വിഷയത്തില്‍ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടിസ് അയക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കാണ് നോട്ടിസ് ലഭിക്കുക. കേന്ദ്ര സര്‍ക്കാരില്‍ അധികാരം ഉറപ്പിക്കുന്ന 102ാം ഭേദഗതിയെ ചോദ്യം ചെയ്താണ് ഹര്‍ജി. മഹാരാഷ്ട്രയിലെ ശിവ് സംഗ്രാം പാര്‍ട്ടി നേതാവ് വിനായക് റാവു സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മറാത്ത സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം ഇതും പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കി. ഭരണ ഘടനയുടെ 102ാം ഭേദഗതിയില്‍ ദേശീയ പട്ടിക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കിയിരുന്നു.