Kerala

പട്ടികജാതിയിൽപ്പെട്ടവരും, നിരവധി സ്ത്രീകളും പട്ടികയിലുണ്ടെന്ന് കെ.സുരേന്ദ്രൻ; സ്ഥാനാർത്ഥിത്വം ആഗ്രഹിച്ചില്ലെന്ന് കണ്ണന്താനം

വളരെ മികച്ച സ്ഥാനാർത്തി പട്ടികയാണ് ബിജെപിയുടേതെന്ന് കെ.സുരേന്ദ്രൻ. ജനറൽ സീറ്റിൽ പട്ടിക ജാതി, പട്ടിവർഗ വിഭാഗത്തിൽ പെട്ടവരെ ഉൾപ്പെടുത്തിയാണ് സ്ഥാനാർത്ഥി പട്ടിക തയാറാക്കിയിരിക്കുന്നത്. മത ന്യൂനപക്ഷങ്ങൾക്ക് നല്ല പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശ്രീധരനെ പോലെ പ്രമുഖരെ അണിനിരത്തിയ പട്ടികയാണിതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. രണ്ട് സീറ്റിൽ മത്സരിക്കുന്നത് ആത്മവിശ്വാസക്കുറവ് കൊണ്ടല്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

വട്ടിയൂർക്കാവിൽ വലിയ ഭൂരിപക്ഷത്തോടെ ബി.ജെപി ജയിക്കുമെന്ന് സ്ഥാനാർത്ഥി വിവി രാജേഷ് പറഞ്ഞു. ഇരു മുന്നണികളെയും തുല്യ ശക്തരായി കാണുന്നുവെന്നും ആര് വന്നാലും ബി.ജെ.പിക്കായിരിക്കും വിജയമെന്നും വിവി രാജേഷ് പറഞ്ഞു.

കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥിയാകാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് അൽഫോൻസ് കണ്ണന്താനം പ്രതികരിച്ചു. പാർട്ടി നിർദേശ പ്രകാരമാണ് മത്സരിക്കാൻ തീരുമാനിച്ചത്. ‘സീറ്റ് ആഗ്രഹിച്ച പലരുമുണ്ട.; എന്നാൽ പാർട്ടി നിർബന്ധിച്ചത് കൊണ്ടാണ് ഞാൻ മൽസരിക്കുന്നത്. കാഞ്ഞിരപ്പള്ളിക്കാരുടെ മനസ്സിൽ എനിക്ക് സ്ഥാനമുണ്ട്. കൂടുതൽ സീറ്റിൽ ബിജെപി വിജയിക്കും’ -കണ്ണന്താനം 24നോട് പറഞ്ഞു.