ചേർത്തലയിൽ സിപിഎം നേതാവ് എൻ.ഡി.എ സ്ഥാനാർത്ഥി. അഡ്വ. പി.എസ് ജ്യോതിസാണ് ചേർത്തലയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായത്. അരൂർ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥിയായി ആദ്യം ജ്യോതിസിനെ പരിഗണിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ജ്യോതിസ് ബിഡിജെഎസ് സ്ഥാനാർത്ഥിയായതെന്നാണ് വിവരം.
Related News
ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
ഇടുക്കി ഡാമിലെ സുരക്ഷ മറികടന്ന് താഴുകളിട്ടു പൂട്ടിയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ നടപടി തുടങ്ങി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഇയാൾ വിദേശത്തേക്ക് കടന്നതിനെ തുടർന്നാണ് നടപടി. നടപടികൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ഇടുക്കി എസ് പി ലുക്ക് ഔട്ട് നോട്ടീസിറക്കും. ഒറ്റപ്പാലത്തു നിന്നും ഇയാളുടെ കുടുംബ പശ്ചാത്തലമുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സെപ്റ്റംബർ നാലിനാണ് സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയിൽ പെടുന്നത്. ഇയാളോടൊപ്പം ഇടുക്കി അണക്കെട്ടിനു സമീപമെത്തിയ തിരൂർ സ്വദേശി ഉൾപ്പെടെ […]
അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും
മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. 27 പ്രതികളുള്ളതിൽ ഇതുവരെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 16 പ്രതികളുടെ വിചാരണയാണ് ഇന്നാരംഭിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകം നടന്ന് 7 മാസം പിന്നിടുമ്പോഴാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. മഹാരാജാസ് കോളേജിലെ ചുവരെഴുത്തിനെ ചൊല്ലി എസ്.എഫ്.ഐ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആകെ 27 പ്രതികളുള്ള കേസില്‍ 19 പേരെ ഇതിനോടകം […]
പ്രതിഷേധം ശക്തമാകുന്നു
മദ്രാസ് ഐ.ഐ.ടിയിലെ ഫാത്തിമയുടെ മരണത്തിൽ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. തുടർ സമരങ്ങൾക്കായി ഐ ഐ.ഐ.ടിയിൽ സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഇന്ന് മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഐ.ഐ.ടിയിൽ നിരാഹാര സമരം നടത്തിയ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഡയറക്ടർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ്, സമരം കൂടുതൽ ശക്തമാക്കാനായി സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തിൽ തുടർ സമരങ്ങൾ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ക്യാമ്പസിന് പുറത്തും വ്യാപിയ്ക്കുകയാണ്. ഇന്ന് രാവിലെ […]