വയനാട് തവിഞ്ഞാൽ മക്കിക്കൊല്ലി ജനവാസ മേഖലയിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി. വനപാലകർ സ്ഥാപിച്ച കൂട്ടിൽ ഇന്നലെ അർദ്ധ രാത്രിയാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ കടുവ നിരവധി വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്നിരുന്നു. കടുവയെ മുത്തങ്ങയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
Related News
വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യം; കെഎസ്ആർടിസി ഹർജി ഇന്ന് പരിഗണിക്കും
വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ ടി സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 4 മാസത്തിനകം ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഫണ്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ രണ്ട് വർഷം സാവകാശം വേണമെന്ന കെ.എസ്.ആർ ടി സി യുടെ ആവശ്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ച് തള്ളിയിരുന്നു. അത്രയധികം സാവകാശം നൽകാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. പിന്നീട് സീനിയോറിറ്റിയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് പെൻഷൻ ആനുകൂല്യങ്ങൾ വിതരണം […]
സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും
സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 5ന് തുറക്കും. പ്രവേശനം പകുതി സീറ്റുകളില്‍ മാത്രം. തുറക്കും മുന്‍പ് തിയേറ്ററുകള്‍ അണിവിമുക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ തിയേറ്ററുകൾക്കെതിരെ കർശന നടപടിയെടുക്കും. തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ബാറുകള്‍ ഉള്‍പ്പെടെ തുറന്നിട്ടും തിയേറ്ററുകള്‍ തുറക്കാത്തതെന്താണ് ഉയര്‍ന്ന ചോദ്യം. പിന്നാലെയാണ് തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ആരാധനാലയങ്ങളിലെ ഉത്സവം, കലാപരിപാടികള്‍ എന്നിവക്കും ജനുവരി 5 മുതൽ അനുമതിയുണ്ട്. ഇൻഡോറിൽ 100ഉം […]
കേരളത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന കേസ്; എൻഐഎ കോടതിയുടെ വിധി ഇന്ന്
കേരളത്തിൽ ഐഎസ് ഭീകരർ സ്ഫോടനം ആസൂത്രണം ചെയ്തെന്ന കേസിൽ കൊച്ചി എൻഐഎ കോടതി ഇന്ന് വിധി പറയും. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. ഇയാൾ ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് കേരളത്തിൽ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നാണ് എൻഐഎ കണ്ടെത്തൽ. 2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തത്. യുഎപിഎയുടെ 38, 39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.