Uncategorized

പ്ലാറ്റ്ഫോം ടിക്കറ്റ് വിലവര്‍ധന; വിശദീകരണവുമായി റെയില്‍വേ

പ്ലാറ്റ്ഫോം ടിക്കറ്റ് കുത്തനെ വർധിപ്പിച്ചതിൽ വിശദീകരണവുമായി റെയിൽവേ. ടിക്കറ്റ് വർധന താത്കാലികമാണെന്നും കോവിഡ് പശ്ചാതലത്തിൽ അനാവശ്യ ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാ​ഗമാണെന്നും റെയിൽവേ അറിയിച്ചു.

മുപ്പത് രൂപ മുതൽ അൻപത് രൂപ വരെയാണ് പ്ലാറ്റ്ഫോം ടിക്കറ്റിന് വില വർധിപ്പിച്ചത്. അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് വില വര്‍ധനയെന്ന് റെയിൽവേ നെരത്തെ അറിയിച്ചിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന പതിവ് കാലങ്ങൾക്ക് മുന്നേ ഉണ്ടെന്നും അധികൃതർ വിശദീകരിച്ചു. ആഘോഷനേളകളിൽ വില വർധിപ്പിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്ത, മധ്യ റെയില്‍വേയുടെ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നു. മുബൈയിലെ ഛത്രപതി ശിവജി ടെര്‍മിനല്‍, ദാദര്‍ ടെര്‍മിനല്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയായാണ് ഉയര്‍ത്തിയത്.