വയനാട് വന്യജീവി സങ്കേതത്തില്‍ ചെതലയം റേഞ്ചില്‍ ഇരുളം വനത്തില്‍ തീപ്പിടിത്തം. സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വലിയ തോതില്‍ തീ വ്യാപിച്ചിട്ടില്ലെന്നും അടിക്കാടുകള്‍ക്ക് മാത്രമാണ് തീപ്പിടിച്ചതെന്നും അത് അണയ്ക്കുകയും ചെയ്തെന്നും ഡി.എഫ്.ഒ അറിയിച്ചു. രണ്ടേക്കറില്‍ താഴെ വനത്തില്‍ മാത്രമാണ് തീപ്പിടിച്ചതെന്നും അത് പൂര്‍ണമായും അണയ്ക്കാനായെന്നും ഡി.എഫ്.ഒ പറഞ്ഞു.
Related News
പാലാരിവട്ടം മേല്‍പ്പാലം അഴിമതി; ടി.ഒ സൂരജ് അറസ്റ്റില്‍
പാലാരിവട്ടം മേൽപ്പാല നിർമാണം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റില്‍. കിറ്റ്കോ ജനറൽ മനേജർ ബെന്നി പോൾ, ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ എന്നിവരെയും അറസ്റ്റ് ചെയ്തു.വഞ്ചന, ഗൂഢാലോചന, അഴിമതി, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സൂരജിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തിരുന്നു. ടി. ഒ സൂരജിനെ ഇന്നലെ മൂന്ന് മണിക്കൂറോളും ചോദ്യം ചെയ്ത വിജിലൻസ് സംഘം ഇന്ന് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു. ടി.ഒ സൂരജ് ഹാജരായതിന് പിന്നാലെ തന്നെ […]
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
തിരുവനന്തപുരം കാരക്കോണത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. കാരക്കോണം പിപിഎം എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുകയറ്റാന്‍ ശ്രമിച്ചെന്നാണ് പരാതി. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി കുന്നത്തുകാല്‍ മാണിനാട് റോഡില്‍ വച്ചാണ് എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കാരക്കോണം പിപിഎം എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യര്‍ത്ഥി കാര്‍ത്തിക് നെയാണ് ബൈക്കിലെത്തിയ സംഘം തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്. എതിര് ദിശയില്‍ നിന്നും ബൈക്കില്‍ […]
കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; അടിത്തറ ബലപ്പെടുത്തൽ ഇന്ന്
പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 ന്റെ അടിത്തറ ബലപ്പെടുത്തൽ ഇന്ന് ആരംഭിക്കും. ഡി.എം.ആർ.സി, എൽ ആൻഡ് ടി, എയ്ജിസ്, കെ.എം.ആർ.എൽ എന്നിവയുടെ നേതൃത്വത്തിലാണ് നിർമാണ പ്രവൃത്തികൾ. വർഷങ്ങൾക്കു മുമ്പ് നടത്തിയ തൂണിന്റെ പൈലിങ്ങിൽ ഇനി അറ്റകുറ്റപ്പണി നടക്കില്ല. ഇതിന് ചുറ്റും കോൺക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തി തൂണിനെ സംരക്ഷിക്കാനാണ് നീക്കം. അറ്റകുറ്റപ്പണിക്കുളള ചെലവ് കരാറുകാരായ എൽ ആന്റ് ടി തന്നെ വഹിക്കും. മഴക്കാലത്തിന് മുൻപായി ജോലികൾ പൂർത്തിയാക്കാനാണ് നീക്കം. പത്തടിപ്പാലത്തെ പില്ലറിൽ അപാകത കണ്ടെത്തിയ പശ്ചാത്തലത്തിൽ മെട്രോയുടെ മറ്റ് […]