കാസർകോട് ബേക്കലിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. അപകടത്തിൽപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെയും കോസ്റ്റൽ പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. രാത്രി എഴു മണിയോടെ കാസർകോട് തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം സംഭവിച്ചത്.
Related News
വിട്ടുവീഴ്ചയില്ല; സംസ്ഥാനത്ത് സ്കൂളുകളില്‍ ഇന്ന് മുതല്‍ കുടിവെള്ള പരിശോധന
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് മുതല്‍ കുടിവെള്ള പരിശോധന നടത്തും. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭക്ഷ്യവിഷബാധയുണ്ടായ പശ്ചാത്തലത്തിലാണ് പരിശോധന നടത്താന്‍ തീരുമാനമായത്. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകള്‍ക്ക് പുറമെയാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്കൂളുകളിലേയ്ക്ക് എത്തുന്നത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലുമെത്തി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കും. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണര്‍, കുഴല്‍ക്കിണര്‍, പൈപ്പ് ലൈന്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തും. പരിശോധനയ്ക്കായി വാട്ടര്‍ അതോറിറ്റിയുടെ 86 ലാബുകളുടെയും ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. […]
‘ബജറ്റിൽ നികുതിക്കൊള്ള, യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തും’; വി.ഡി സതീശൻ
ധനപ്രതിസന്ധിയുടെ പേരില്‍ സംസ്ഥാന സർക്കാർ നികുതിക്കൊള്ള നടത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. അശാസത്രീയ നികുതി വർധനവാണ് നടപ്പാക്കിയത്. പെട്രോൾ, ഡീസൽ വില കുതിച്ചുയരുമ്പോൾ ലിറ്ററിന് രണ്ട് രൂപ വീതം കൂട്ടി സെസ് പിരിക്കുകയാണ്. സർക്കാരിന്റെ പകൽക്കൊള്ളക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്നും വി.ഡി സതീശൻ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 600 കോടി രൂപയായിരുന്നു നികുതി വര്‍ധനവ്. എന്നാല്‍ ഇത്തവണ അത് 3000 കോടി രൂപയായി. സര്‍ക്കാരിന് കൈകടത്താന്‍ സാധിക്കുന്ന മേഖലകളിലെല്ലാം നികുതി വര്‍ധിപ്പിച്ചു. 247 ശതമാനമാണ് സംസ്ഥാനത്ത് […]
സില്‍വര്‍ലൈന്‍: കല്ലിടുന്ന ഭൂമിയില്‍ വായ്പ നല്കുന്നതില് തടസമില്ലെന്ന് സഹകരണമന്ത്രി
സില്‍വര്‍ ലൈനായി കല്ലിടുന്ന ഭൂമിയില്‍ വായ്പ നല്കുന്നതില് സഹകരണബാങ്കുകള്‍ക്ക് മുന്നില്‍ തടസങ്ങളില്ലെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്. നഷ്ടപരിഹാരം ഉറപ്പായ ഭൂമി സംബന്ധിച്ച് സഹകരണ ബാങ്കുകള്‍ക്ക് ആശങ്കപ്പടേണ്ട സാഹചര്യമില്ല. ഇത് സഹകരണ ബാങ്കുകള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും തടസമുണ്ടായാല്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വി.എന്‍.വാസവന് പറഞ്ഞു.