മുസ്ലീം ലീഗിലെ നാല് എം.എൽ.എമാർ സിറ്റിങ് സീറ്റിൽ മത്സരിക്കും. പാറക്കൽ അബ്ദുല്ല, ടി.വി ഇബ്രാഹിം, പി അബ്ദുൽ ഹമീദ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ മണ്ഡലം മാറില്ല. പി.വി അബ്ദുൽവഹാബ് മത്സരിക്കുന്നില്ലെങ്കിൽ ഏറനാട് പി.കെ ബഷീർ തുടരും. അഞ്ച് എം.എൽ.എമാരുടെ മണ്ഡലം ഏതെന്ന് തീരുമാനമായില്ല. കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ നിന്ന് മത്സരിച്ച എം.കെ മുനീർ ഇത്തവണ കൊടുവള്ളിയിൽ നിന്ന് മത്സരിക്കാനാണ് സാധ്യത.
Related News
യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്ന് കാരാട്ട്
കോഴിക്കോട് യു.എ.പി.എ ചുമത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തെറ്റായ രീതിയിലാണ് പൊലീസ് നിയമത്തെ ഉപയോഗിച്ചത്.യു.എ.പി.എ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉന്നയിച്ചിരിക്കുന്നത്. കോഴിക്കോട് രണ്ട് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. പൊലീസ് നിയമത്തെ തെറ്റായി ഉപയോഗിച്ചു. വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും […]
സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപനശാലകൾ; ബെവ്കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചേക്കും
സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപനശാലകൾ തുടങ്ങാനുള്ള ബെവ്കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചേക്കും. തിരക്ക് കുറയ്ക്കുന്നതിൻറെ ഭാഗമായി 175 മദ്യശാലകൾ കൂടി അനുവദിക്കണമെന്നാണ് ബെവ്കോയുടെ ശുപാർശ. ഫ്രൂട്ട് വൈൻ പദ്ധതിയും ഐടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കുന്നതും മദ്യനയത്തിൽ ഉൾപെടുത്തിയേക്കും. ( more bevco outlets kerala ) നിലവിലുള്ള മദ്യശാലകളിൽ തിരക്കുകൂടുന്ന പശ്ചാത്തലത്തിൽ കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങാനാണ് ബെവ്കോയുടെ ശുപാർശ. നഗരസഭാ പ്രദേശങ്ങളിലെ തിരക്കുള്ള മദ്യശാലകൾക്ക് സമീപത്തും 20 കിലോമീറ്ററിലധികം ദൂരത്തിൽ മാത്രം ഔട്ലറ്റുകളുള്ള സ്ഥലത്തും ടൂറിസം […]
ഇടുക്കി എസ്.പിയെ രക്ഷിക്കാൻ എം.എം മണി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
നെടുങ്കണ്ടം കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്.പിയെ രക്ഷിക്കാൻ മന്ത്രി എം.എം മണി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം സഭയില്‍. മന്ത്രി മണി എസ്.പിയുമായി രഹസ്യ ചർച്ച നടത്തിയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും കസ്റ്റഡി മർദ്ദനം നടത്തുന്നവർ സർവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. നെടുങ്കണ്ടത്ത് ഓട്ടോ ഡ്രൈവർ ഹക്കീം കസ്റ്റഡി മർദ്ദനത്തിനിരയായ സംഭവമാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിച്ചത് .എന്നാൽ ആഭ്യന്തര വകുപ്പ്, മന്ത്രി എം.എം മണി. ഇടുക്കി എസ്.പി എന്നിവർക്കെതിരായ ആക്രമണമായി അത് മാറി . […]