അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ റെക്കോഡ് വർധന. ഇന്നലെ ബാരലിന് 63 ഡോളർ വരെ വില ഉയർന്നു. ഉൽപാദന രംഗത്തെ ഉണർവിനൊപ്പം സൗദിക്കു നേരെയുള്ള ഹൂത്തികളുടെ തുടർച്ചയായ മിസൈൽ ആക്രമണം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും വിലവർധനക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിലയിൽ സുസ്ഥിരത ഉറപ്പാക്കാനായാൽ ഗൾഫ് രാജ്യങ്ങൾക്ക് അത് വലിയ നേട്ടമാകും.
Related News
പശ്ചിമേഷ്യൻ സമാധാന നീക്കം വീണ്ടും; ബൈഡൻ ഭരണകൂടത്തെ അഭിനന്ദിച്ച് യു.എൻ
ഇക്കാര്യത്തിൽ ആശയവിനിമയം നടത്താനാണ് തീരുമാനം. പശ്ചിമേഷ്യയിൽ സമാധാനം നിലനിൽക്കേണ്ടത് ലോകത്തിന്റെ സുരക്ഷക്ക് തന്നെ ആവശ്യമാണ്. അതുകൊണ്ടു തന്നെ രണ്ട് വ്യത്യസ്ത സ്വതന്ത്ര രാജ്യങ്ങൾ യഥാർഥ്യമാകണം എന്നുതന്നെയാണ് യു.എൻ അഭിലഷിക്കുന്നത്. എല്ലാ നിലക്കും ഇത് സാധ്യമാകും എന്നു തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടു വരാതെ പ്രശ്നപരിഹാരം സാധ്യമാകില്ല. ഫലസ്തീനിലും ഇസ്രായേലിലും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് നല്ല സൂചനയാണ്. യാഥാർഥ്യബോധത്തോടെ സമാധാന പദ്ധതിയുമായി സഹകരിക്കാൻ ഇരുപക്ഷത്തിനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എൻ സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു.
കോവിഡ് 19; മരണം 4000 കടന്നു, ഇറ്റലിയില്‍ സമ്പര്‍ക്ക വിലക്ക്, ഇത്തരമൊരു രോഗം ചരിത്രത്തിലാദ്യമെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4009 ആയി. ഒരു ലക്ഷത്തി പതിനാലായിരത്തി 285 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗം അതിവേഗം പടരുന്ന ഇറ്റലി പൂര്‍ണമായും അടച്ചിടാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇറ്റലിയില്‍ മരണം 463 ആയി. ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്‍പതിനായിരം കടന്നു. 16 ദശലക്ഷം ആളുകള്‍ നിരീക്ഷണത്തിലാണ്. ഇന്നലെ മാത്രം മരിച്ചത് 97 പേര്. 1797 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിരീക്ഷണത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ അടച്ചിടുമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ […]
ഖത്തറില്‍ 2355 പുതിയ കോവിഡ് ബാധിതര്‍; 5235 രോഗമുക്തര്‍
ആകെ അസുഖം സ്ഥിരീകരിക്കപ്പെട്ടവര്‍ 55,262 ആയി ഖത്തറില്‍ 2355 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. അകെ അസുഖം സ്ഥിരീകരിക്കപ്പെട്ടവര്‍ 55,262 ആയി. എന്നാല്‍ തുടര്‍ച്ചയായ എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. അതെ സമയം രോഗമുക്തി വീണ്ടും ഗണ്യമായി ഉയര്‍ന്നു. പുതുതായി 5235 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ആകെ അസുഖം ഭേദമായവര്‍ ഇതോടെ 25,839 ആയി അസുഖം മൂര്‍ച്ചിച്ച 18 പേരെ കൂടി […]