തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ പെട്ടിത്തെറിയിൽ എട്ടു പേർ മരിച്ചു. പതിനാലു പേർക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുയാണ്.
Related News
ഹരിയാനയില്‍ സര്‍ക്കാര്‍ നീക്കവുമായി ബി.ജെ.പി
ഹരിയാനയില്‍ സര്‍ക്കാറുണ്ടാക്കാനുള്ള തിരക്കിട്ട നീക്കവുമായി ബി.ജെ.പി. അതേസമയം ഹരിയാനയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രാധാന്യം നല്‍കുമെന്ന നിലപാടില്‍ മുന്നോട്ടു വന്നിരിക്കുകയാണ് ജെ.ജെ.പി. ആരുമായും സഖ്യത്തിന് തയ്യാറാണെന്ന നിലപാടു വ്യക്തമാക്കിക്കൊണ്ടാണ് ജെ.ജെ.പി പ്രസിഡന്റ് ദുഷ്യന്ത് ചട്ടൌല രംഗത്തെത്തിയത്.
ശ്രീജിവിന്റെ മരണം; സി.ബി.ഐ റിപ്പോര്‍ട്ട് സി.ജെ.എം കോടതി തള്ളി
ശ്രീജിവിന്റെ മരണം അന്വേഷിച്ച സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. ഹാജരാക്കേണ്ട 15 രേഖകള്‍ ഇല്ലെന്ന് കാണിച്ചാണ് റിപ്പോര്‍ട്ട് തള്ളിയത്. ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. കസ്റ്റഡി മരണത്തിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകൾ ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ആത്മഹത്യാ കുറിപ്പും തെളിവായി സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. കേസന്വേഷണം അവസാനിപ്പിക്കുകയാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.
ആന്ധ്രാപ്രദേശിൽ 45 കുരങ്ങുകൾ ചത്ത നിലയിൽ; വിഷം നൽകിയതെന്ന് സംശയം
കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് 45 കുരങ്ങുകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് വനം വകുപ്പ് അറിയിച്ചു. എന്നാൽ ആരോ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. സിലാഗം ഗ്രാമത്തിലെ റോഡിന് സമീപം കുരങ്ങുകളുടെ ജഡം കിടക്കുന്നത് കണ്ട പ്രദേശവാസികൾ വനം വകുപ്പിനെ വിവരം അറിയിച്ചു. വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുരങ്ങുകളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ ശേഷം ജഡം സിലാഗാം ഗ്രാമത്തിൽ തള്ളിയതായി കണ്ടെത്തി. പോസ്റ്റ്മോർട്ടം […]