യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് അബൂദബിയിലും ദുബൈയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ പത്ത് വരെ ദൂരക്കാഴ്ച ആയിരം മീറ്ററിൽ താഴെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാഹമോടിക്കുന്നവർ ജാഗ്രതപാലിക്കണം. അബൂദബി എമിറേറ്റ് തീരപ്രദേശമെല്ലാം റെഡ് അലർട്ടിലാണ്. ദുബൈ നഗരത്തിലാണ് റെഡ് അലർട്ട്. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയും യു എ ഇയുടെ ഒട്ടുമിക്ക എമിറേറ്റുകളും സമാനമായ രീതിയിൽ മൂടൽമഞ്ഞിൽ അമർന്നിരുന്നു. ഇതോടെ ദുബൈയിലേക്കുള്ള വിമാനങ്ങൾ പലതും വഴി തിരിച്ചുവിടേണ്ടി വന്നു. ദുബൈ നഗരത്തിൽ മാത്രം 24 അപകടങ്ങളാണ് രേഖപ്പെടുത്തിയത്.
Related News
സൗദിയില്‍ 24 മണിക്കൂറിനിടെ അഞ്ച് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു; മരണപ്പെട്ട മലയാളികളുടെ എണ്ണം 23 ആയി
ജിദ്ദയില്‍ മരിച്ച അഞ്ചില്‍ പേരില്‍ നാല് പേര് ജിദ്ദയിലാണ് മരണപ്പെട്ടത്. വരാണ്സൗ ദി അറേബ്യയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേര് കൂടി മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൌദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42) […]
ദുബൈ മെട്രോ’റൂട്ട് 2020′ പാത തുറന്നു; ദിവസം 50 ട്രെയിനുകൾ സർവീസ് നടത്തും
ദുബൈ മെട്രോ റെഡ് ലൈൻ പാതയിൽ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പുതിയ പാത ദുബൈ മെട്രോയുടെ റൂട്ട് 2020 പാത യാത്രക്കാർക്ക് തുറന്നുകൊടുത്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പാതയുടെ ഉദ്ഘാടനം നിർവഹിച്ചു. ദുബൈ മെട്രോ റെഡ് ലൈൻ പാതയിൽ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പുതിയ പാത. ഏഴ് സ്റ്റേഷനുകൾ ഉൾകൊള്ളു പുതിയ പാതയിൽ ദിവസം 50 ട്രെയിനുകൾ സർവീസ് നടത്തും. […]
ഗള്‍ഫില്‍ 6000ത്തിലേറെ പുതിയ രോഗികള്‍; ഇന്നലെ മാത്രം 35 മരണം
അബൂദബിയിൽ ഇന്നു മുതൽ സഞ്ചാര നിയന്ത്രണം പ്രാബല്യത്തിൽ. ഗൾഫിൽ ഇന്നലെ 35 മരണം. ഇതോടെ മരണസംഖ്യ 1120 ആയി. 6000ത്തിലേറെ പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 2,32,000 പിന്നിട്ടു. ഗൾഫിൽ ഇളവുകൾക്കിടെ, അബൂദബിയിൽ ഇന്നു മുതൽ സഞ്ചാര നിയന്ത്രണം പ്രാബല്യത്തിൽ. ഗൾഫിൽ കോവിഡ് മരണസംഖ്യയിലും രോഗവ്യാപനത്തിലും യാതൊരു മാറ്റവുമില്ല. സൗദിയിലാണ് മരണസംഖ്യയും രോഗികളുടെ എണ്ണവും കൂടുതൽ. ഇന്നലെ മാത്രം 22 മരണം. പുതിയ രോഗികളുടെ എണ്ണം 1881. ഇതോടെ […]