രാജ്യത്ത് കോവിഡ് വാക്സിന് വിതരണം ഈ മാസം 13 മുതല്‍ ആരംഭിക്കും. രാജ്യത്താകെ നാല് സംഭരണ കേന്ദ്രങ്ങളുണ്ടാകും. കര്‍ണല്‍, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരിക്കും വാക്സിന് സംഭരണം. വ്യോമമാര്‍ഗമായിരിക്കും വാക്സിനെത്തിക്കുക. 37 കേന്ദ്രങ്ങള്‍ വഴി വാക്സിന് വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Related News
നെയ്യാറ്റിന്‍കര ആത്മഹത്യ; വൈഷ്ണവിയുടെ സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വൈഷ്ണവിയുടെ സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനായി നാളെ പൊലീസ് അപേക്ഷ നല്‍കും. ചന്ദ്രനും കാശിനാഥനും വേണ്ടിയാണ് കസ്റ്റഡി അപേക്ഷ പൊലീസ് സമര്‍പ്പിക്കുക. നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യം.
യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേട്: കേസ് എടുക്കണമെന്ന് ക്രൈംബ്രാഞ്ച്
നഴ്സിങ് സംഘടനയായ യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേടില്‍ കേസ് എടുക്കണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. 2011 മുതലുള്ള സംഘടനാ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഡി.ജി.പിക്ക് നല്കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശ. എന്നാല്‍ ക്രൈംബ്രാഞ്ച് തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്നാണ് യു.എന്‍.എ പ്രസിഡന്റ് ജാസ്മിന് ഷായുടെ വിശദീകരണം. യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ മൂന്ന് തവണ പ്രതിനിധികളോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ യു.എന്‍.എ ഭാരവാഹികള്‍ തയ്യാറായില്ല. സാമ്പത്തിക രേഖകള്‍ ഹാജരാക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയെങ്കിലും ഹൈക്കോടതിയില്‍ നടക്കുന്ന കേസിന് […]
കോൺഗ്രസിന്റെ യുട്യൂബ് ചാനൽ ഐ.എന്‍.സി ടി.വി ഉദ്ഘാടനം ഇന്ന്
കോൺഗ്രസിന്റെ യുട്യൂബ് ചാനൽ ഐ.എന്‍.സി ടി.വി ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാലയും ചേർന്ന് 11.30നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. സുസ്മിത ദേവ്, ശ്രീനിവാസ് ബി.വി എന്നിവരും പങ്കെടുക്കും. പാർട്ടി വാർത്തകൾ പ്രചരിപ്പിക്കുന്നതിലുപരി ദുഷ്പ്രചാരങ്ങൾക്കെതിരായ പോരാട്ടത്തിനുള്ള പ്ലാറ്റ്ഫോമായാണ് ചാനൽ ആരംഭിക്കുന്നത്. വിവിധ വിഷയങ്ങളിലെ പാർട്ടി നിലപാട് ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ലക്ഷ്യം. ഭീംറാവു അംബേദ്കറിന്റെ ജന്മവാർഷികം ആഘോഷിക്കുന്ന ഇന്ന് മഹാത്മാ ഗാന്ധിയെയും അംബേദ്കറിനെയും കുറിച്ചുള്ള ഡോക്യുമെന്ററികൾ സംപ്രേക്ഷണം […]