Kerala

പു​തു​വ​ര്‍​ഷ​ത്തി​ല്‍ പ​ത്തി​ന​പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

പു​തു​വ​ര്‍​ഷ​ത്തി​ല്‍ പ​ത്തി​ന​പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പുതുവല്‍സര നാളില്‍ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി 10 കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുകയാണ്. ഇത് സമയബന്ധിതമായി നടപ്പില്‍ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വ​യോ​ധി​ക​ര്‍​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ള്‍ കി​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തേ​ണ്ട​തി​ല്ലാ​ത്ത ത​ര​ത്തി​ല്‍ ക്ര​മീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജ​നു​വ​രി പ​ത്തി​ന് മു​മ്പ് വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന അ​ഞ്ച് സേ​വ​ന​ങ്ങ​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. മ​സ്റ്റ​റിം​ഗ്, ജീ​വ​ൻ​ര​ക്ഷാ​മ​രു​ന്നു​ക​ൾ, ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ അ​പേ​ക്ഷ, സി​എം​ഡി​ആ​ർ​എ​ഫ് സ​ഹാ​യം എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ലെ സ​ഹാ​യ​ങ്ങ​ൾ.

ക്ര​മേ​ണ മ​റ്റ് സേ​വ​ന​ങ്ങ​ളും വീ​ട്ടി​ൽ​ത്ത​ന്നെ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​വും. ഓ​ൺ​ലൈ​നാ​യി സേ​വ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​ൻ പ​റ്റാ​ത്ത​വ​രു​ടെ വീ​ട്ടി​ൽ​പോ​യി അ​പേ​ക്ഷ വാ​ങ്ങി ന​ൽ​കി തു‍​ട​ർ​വി​വ​ര​ങ്ങ​ൾ വി​ളി​ച്ച​റി​യി​ക്കും. ഇ​തി​ന് സ​ന്ന​ദ്ധ​സേ​വാം​ഗ​ങ്ങ​ളു​ടെ സേ​വ​നം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ന​ൽ​കും.

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, കാ​ഴ്ചാ​പ​രി​മി​തി അ​ട​ക്ക​മു​ള്ള​വ​ർ ഒ​ക്കെ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സ​ന്ന​ദ്ധ​സേ​വാം​ഗ​ങ്ങ​ളെ അ​റി​യി​ക്കും. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ഈ ​വി​വ​ര​ങ്ങ​ൾ എ​ത്തി​ക്കും. ഈ ​പ​ദ്ധ​തി ജ​നു​വ​രി 15-ന് ​തു​ട​ങ്ങും. ക​ള​ക്ട​ർ​മാ​രും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ഇ​ത് ഏ​കോ​പി​പ്പി​ക്കും.

സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത മി​ക​ച്ച പ​ഠ​നം കാ​ഴ്‍​ച​വ​യ്ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കാ​യി എ​മി​ന​ന്‍റ് സ്കോ​ളേ​ഴ്സ് ഓ​ൺ​ലൈ​ൻ എ​ന്ന പ​രി​പാ​ടി തു​ട​ങ്ങും. സാ​മ്പ​ത്തി​ക ശാ​സ്ത്ര‍​ജ്ഞ​ർ അ​ട​ക്കം ലോ​ക​ത്തെ മി​ക​ച്ച അ​ക്കാ​ഡ​മി​ക് വി​ദ​ഗ്ധ​ർ​ക്ക് ന​മ്മു​ടെ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സം​വ​ദി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും.

പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി കേ​ൾ​പ്പി​ക്കാ​നും അ​വ​രോ​ട് സം​വ​ദി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കും. വി​ക്ടേ​ഴ്സ് പോ​ലു​ള്ള ചാ​ന​ലു​ക​ൾ വ​ഴി ഇ​ത് സം​പ്രേ​ഷ​ണം ചെ​യ്യും. ആ​ദ്യ​പ​രി​പാ​ടി ജ​നു​വ​രി​യി​ൽ ന​ട​ക്കും. വാ​ർ​ഷി​ക​വ​രു​മാ​നം ര​ണ്ട​ര​ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള, ബി​രു​ദ​പ​ഠ​നം സ്തു​ത്യ​ർ​ഹ​മാ​യ രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കും.1000 പേ​ർ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.