ജനുവരി ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലൂടെയും ഫാസ്ടാഗ് സംവിധാനത്തിലൂടെ മാത്രമെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയൂവെന്ന് ടോള്‍ പ്ലാസാ അധികൃതര്‍. ദേശീയപാത 544 ലെ പാലിയേക്കര ടോള്‍ പ്ലാസയിലും ജനുവരി ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ടോള്‍ പ്ലാസയ്ക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്ര ഫാസ്ടാഗ് സംവിധാനത്തിലൂടെ തുടര്‍ന്നു ലഭ്യമാക്കും.
Related News
വയനാട്ടില്‍ പുതിയ കണ്ടെയ്ന്മെന്റ് സോണ്‍; മേപ്പാടിയില്‍ 19,22 വാര്‍ഡുകളില്‍ നിയന്ത്രണം
വയനാട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ നഗരസഭയിലെ 7 വാര്‍ഡുകള്‍ക്ക് പുറമെ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 2 വാര്‍ഡുകള്‍ കൂടി ജില്ലാ കലക്ടര്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കോവിഡ് രോഗി ഇറങ്ങി നടന്നതിനെ തുടര്‍ന്ന് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ പൂര്‍ണ്ണമായി അടഞ്ഞു കിടക്കുകയാണ്. ഇതിനു പുറമയാണിപ്പോള് മേപ്പാടി പഞ്ചായത്തിലെ 19, 22 വാര്‍ഡുകള്‍ കൂടി അടച്ചിടുന്നത്. കുന്നംപറ്റ , കോട്ടവയല്‍ പ്രദേശങ്ങളിലാണ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയത്. […]
കാരുണ്യ ഫാര്‍മസികള്‍ വഴിയുളള മരുന്ന് വിതരണം നിലച്ചു; ഹീമോഫീലിയ രോഗികള്‍ ദുരിതത്തില്‍
സംസ്ഥാനത്തെ ഹീമോഫീലിയ രോഗികളുടെ ജീവന് രക്ഷാ മരുന്ന് വിതരണം നിലച്ചു. കാരുണ്യ ഫാര്‍മസികള്‍ വഴിയാണ് ഇവര്‍ക്കുള്ള മരുന്നുകള്‍ വിതരണം ചെയ്തിരുന്നത്. കോടിക്കണക്കിന് രൂപ കുടിശികയായതോടെയാണ് കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയത്. ഇതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ രോഗികള്‍. മൂവായിരത്തോളം ഹീമോഫീലിയ രോഗികളാണ് സംസ്ഥാനത്ത് ആകെയുളളത്. കാരുണ്യ ഫാര്‍മസികള്‍ വഴി സൌജന്യമായാണ് ഇവര്‍ക്ക് ഇതുവരെ മരുന്ന് ലഭിച്ചിരുന്നത്. എന്നാല്‍ ജനുവരി മാസം മുതല്‍ മരുന്നുകളുടെ വിതരണം നിലച്ചിരിക്കുകയാണ്. ഫാക്ടര്‍ 9, ഫാക്ടര്‍ 8, ഫീബ എന്നീ […]
വികെ ജയരാജ് പോറ്റി ശബരിമലയിലെ പുതിയ മേൽശാന്തി; രജികുമാർ എം. എൻ മാളികപ്പുറം മേൽശാന്തി
ശബരിമലയിൽ പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടന്നു. വികെ ജയരാജ് പോറ്റിയാണ് പുതിയ മേൽശാന്തി. തൃശൂർ സ്വദേശിയാണ്. രജികുമാർ എം. എൻ ആണ് മാളികപ്പുറം മേൽശാന്തി. അങ്കമാലി സ്വദേശിയാണ് രജികുമാർ. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ശബരിമലയിലേക്ക് 9 ഉം മാളികപ്പുറത്തേക്ക് 10 ഉം പേരുകളായിരുന്നു ഉണ്ടായിരുന്നത്. തന്ത്രി, ദേവസ്വം സ്പെഷ്യൽ കമ്മീഷ്ണർ, ദേവസ്വം കമ്മീഷ്ണർ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. വൃശ്ചികം 1ന് നട തുറക്കുന്നത് പുതിയ മേൽ ശാന്തിമാരായിരിക്കും. അതേസമയം, ഏഴ് മാസത്തെ […]