ക്രിക്കറ്റ് താരം സുരേഷ് റെയ്ന, ബോളിവുഡ് ഗായകന് ഗുരു രന്ധവ, ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മുൻ ഭാര്യ സൂസൈൻ ഖാൻ തുടങ്ങി 34 പേരെ അർധ രാത്രിയിൽ മുംബൈ പോലീസ് നൈറ്റ് ക്ലബിൽ നടത്തിയ റെയ്ഡിനിടെ അറസ്റ്റ് ചെയ്തു.അതേസമയം നിയന്ത്രണങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് നൈറ്റ് ക്ലബിൽ പോയതെന്നും സുരേഷ് റെയ്ന പ്രതികരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒത്തുചേര്‍ന്നതിനാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. പൊതുനിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചതിന് 188-ാം വകുപ്പ് പ്രകാരവും ജീവന് ഭീഷണിയാകുന്ന രോഗങ്ങള്‍ അറിഞ്ഞോ അറിയാതെയോ പകര്‍ത്താന്‍ ശ്രമിച്ചതിന് 269-ാം വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ക്ലബ് അധികൃതർക്കെതിരേ നിയമ നടപടി തുടരുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Related News
ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍; ടീസര്‍ പുറത്തിറങ്ങി
മലയാളി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈം വീഡിയോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതുവത്സരത്തില്‍ ആരാധകരെ ഞെട്ടിക്കുന്നതായി ഈ പ്രഖ്യാപനം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്കിടയിൽ ആവേശം നിലനിർത്തിക്കൊണ്ട് മോഹൻലാലും ആമസോൺ പ്രൈം വിഡിയോയും ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ജിത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥർ, […]
ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം പോളയത്തോട്ടിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചിതറ സ്വദേശി ശ്രീലക്ഷ്മി ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
കോവിഡ്; കേരളത്തിന്റെ രീതി ഇതാണെങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നുവെന്ന് സനൽകുമാർ ശശിധരൻ
ഒപിയില്‍ എത്തി വൈകിട്ട് ഏഴ് മണിക്ക് എത്തിയെങ്കിലും പത്തേകാലായിട്ടും തന്റ പേരു വിളിക്കാത്തതിനാൽ വീട്ടിലേക്ക് മടങ്ങിപ്പോയെന്നും അദ്ദേഹം പറയുന്നു. കടുത്ത പനിയെത്തുടര്‍ന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കോവിഡ് ഒപിയില്‍ പോയ അനുഭവം പങ്കുവച്ച് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. ഒപിയില്‍ എത്തി വൈകിട്ട് ഏഴ് മണിക്ക് എത്തിയെങ്കിലും പത്തേകാലായിട്ടും തന്റ പേരു വിളിക്കാത്തതിനാൽ വീട്ടിലേക്ക് മടങ്ങിപ്പോയെന്നും അദ്ദേഹം പറയുന്നു. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്. പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി. ഇതാണ് […]