പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് കാനം സി.പി.ഐ എക്സിക്യൂട്ടീവിനെ അറിയിച്ചു. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍ സ്ഥാനാര്‍ഥിയായേക്കും. സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള യോഗങ്ങള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
Related News
2000 ഓണസമൃദ്ധി ചന്തകള്‍ക്ക് തുടക്കം; കോവിഡ് മാനദണ്ഡം പാലിച്ച് വിപണികള്‍
ഹോര്‍ട്ടികോര്‍പ്പിന്റെയും കൃഷിവകുപ്പിന്റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തിലാണ് ഓണ സമൃദ്ധി ചന്തകള്‍ ഒരുക്കിയിരിക്കുന്നത് ഹോർട്ടികോർപിന്റെ 2000 ഓണസമൃദ്ധി ചന്തകൾക്ക് തുടക്കമായി. ഓണം വീട്ടിലിരുന്ന് തന്നെ ആഘോഷിക്കുന്നതിനുളള സൗകര്യങ്ങളാണ് സർക്കാർ ഒരുക്കുന്നതെന്ന് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ മാസം 30 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക ഹോര്‍ട്ടികോര്‍പ്പിന്റെയും കൃഷിവകുപ്പിന്റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തിലാണ് ഓണ സമൃദ്ധി ചന്തകള്‍ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിച്ച പച്ചക്കറികളാണ് വിപണനം നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിപണിയുടെ പ്രവർത്തനം. ഓണചന്തകളുടെ […]
കനത്ത മഴ; ആന്ധ്രയിൽ 17 മരണം, 100 പേരെ കാണാനില്ല
ആന്ധ്രാപ്രദേശിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആയി. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 100 പേർ ഒലിച്ചു പോയി. ക്ഷേത്രനഗരമായ തിരുപ്പതിയിൽ നിന്നുള്ള തീർഥാടകരാണ് വെള്ളപ്പൊക്കത്തിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. നിരവധി പേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വർണമുഖി നദി കരകവിഞ്ഞൊഴുകിയതോടെ മറ്റ് ജലാശയങ്ങളിൽ ശക്തമായ ഒഴുക്ക് തുടരുകയാണ്. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സംഘങ്ങളെ […]
ശബരിമലയിൽ ഭക്തജന തിരക്ക്; വരുമാനത്തിലും വർദ്ധനവ്
ശബരിമല വരുമാനത്തിൽ വർദ്ധനവ്. നടതുറന്ന് ഒരു മാസമാകുമ്പോൾ വരുമാനം 100 കോടി കവിഞ്ഞു. ആറ് കോടിയിലധികം രൂപയുടെ നാണയവും എണ്ണിത്തിട്ടപ്പെടുത്താനുണ്ട്. തീർത്ഥാടകർ കൂടുതലായി എത്തുന്നത് ശബരിമലയിലെ വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ തീർത്ഥാടന കാലത്തേക്കാൾ 40 കോടി രൂപയുടെ അധിക വരുമാനമാണ് ശബരിമലയിൽ ലഭിച്ചത്. കാണിക്കയായി ലഭിച്ചത് 35 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയം 21 കോടിയായിരുന്നു വരുമാനം. അപ്പം അരവണ വില്പനയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ആറ് കോടിയിലധികം രൂപയുടെ നാണയങ്ങളും എണ്ണിതീർക്കാനുണ്ട്. ഇതിനായി തിരുപ്പതി മോഡൽ […]