കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ അന്തിമ ഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും രജിസ്ട്രേഷൻ പൂർത്തിയായി വാക്സിൻ വിതരണത്തിന് സ്റ്റേറ്റ് നോഡൽ ഓഫീസറെയും സ്റ്റേറ്റ് അഡ്മിനെയും ചുമതലപ്പെടുത്തി. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കുമാകും വാക്സിൻ ലഭ്യമാക്കുകയെന്നും ഷൈലജ പറഞ്ഞു.
Related News
ഗ്രൂപ്പ് പോര് കെ.സുരേന്ദ്രന് വെല്ലുവിളിയാകും
ഗ്രൂപ്പ് തര്‍ക്കത്തില്‍പെട്ട് പലവട്ടം കൈവിട്ട പദവിയാണ് ഇപ്പോള്‍ സുരേന്ദ്രനെ തേടിയെത്തിയിരിക്കുന്നത്. പുതിയ പ്രസിഡന്റിന്റെ നിയമനം മാസങ്ങളോളം വൈകിപ്പിച്ചതും ആഭ്യന്തര തര്‍ക്കമാണ്. അധ്യക്ഷപദവി ഏറ്റെടുക്കുന്ന സുരേന്ദ്രന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും ഗ്രൂപ്പ് പോര് തന്നെയാകും. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വക്താവായി അറിയപ്പെടുന്നയാളാണ് സുരേന്ദ്രന്. സംസ്ഥാന അധ്യക്ഷ പദവിയെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോഴെല്ലാം ഉയർന്നു വരുന്ന പേരാണ് കെ. സുരേന്ദ്രന്റേത്.എന്നാൽ ഒടുവിൽ പാർട്ടിയിലെ ഗ്രൂപ്പ് പോരിൽ ഉടക്കി സ്ഥാനം നഷ്ടപ്പെടും. ഇക്കുറി ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ നീക്കം ഒടുവിൽ ഫലം […]
മെഡിക്കല്‍ കമ്മീഷന് ബില്ല് കത്തിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം
മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. രാജ്ഭവനിലേയ്ക്ക് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി ഡോക്ടര്‍മാരും നിരാഹാര സമരം ആരംഭിച്ചു. രാജ്ഭവന് മുന്നില്‍ മെഡിക്കല്‍ സ്റ്റുഡന്റ്സ് നെറ്റ്വര്‍ക്കിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കമ്മീഷന് ബില്ല് പ്രതീകാത്മകമായി കത്തിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രകടനമായെത്തി രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ബില്ലിനെതിരെ ഏതറ്റവരെയും പ്രതിഷേധം നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി […]
പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെഞ്ഞാറമൂട് സ്വദേശി അമലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യാശ്രമാണെന്നാണ് ആരോപണം. എ.സി ടി.കെ ഗണേശൻ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. സഹപ്രവർത്തകരാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.