സ്വിറ്റസർലണ്ടിലെ സുറിച്ചു നിവാസി ശ്രീ വർഗീസ് പൊന്നാനക്കുന്നേലിന്റെ ഗ്രാൻഡ് മദർ ശ്രീമതി ബ്രെജിതാ വർഗീസ് നിര്യാതയായി .ഇന്ന് രാവിലെ (03 .03 ) ആണ് കർത്താവിൽ നിദ്ര പ്രാപിച്ചത് . സംസ്കാരകർമ്മങ്ങൾ അഞ്ചാംതീയതി മൂന്നു മണിക്ക് മുതലക്കോടം സെന്റ് ജോർജ് ഫൊറാന പള്ളിയിലെ കുടുംബകല്ലറയിൽ . മക്കൾ പരേതനായ ഡോക്ടർ പി വി ജോസ് ,പി വി മാത്യു ,മുവാറ്റുപുഴ ,പി വി ജോർജ് ,യു കെ ,സെലിൻ ജോയ് ,പേപ്പതിയിൽ ,സിസ്റ്റർ മേരി ജോർജ് ,ഒറീസ്സാ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു .
Related News
അവിസ്മരണീയമായ നടന വിസ്മയ സംഗീത സന്ധ്യയൊരുക്കി വേൾഡ് മലയാളി സ്വിസ്സ് കൗൺസിലിന്റെ ആദരസന്ധ്യക്കു തിരശീല വീണു .
നൃത്തസംഗീതവിസ്മയങ്ങൾ പൂത്തുലഞ്ഞ ആഘോഷരാവിൽ സ്വിറ്റ്സർലാൻഡിലെ കൊച്ചുകുട്ടികൾ മുതൽ മുതിർന്ന കലാകാരികളും കലാകാരന്മാരും വേദിയിൽ അണിനിരന്ന് ആനന്ദനിർവൃതിയുടെ ആകാശ ചക്രവാളത്തിലേക്കു പ്രേക്ഷകരേയും ആനയിച്ചു വേൾഡ് മലയാളി കൌൺസിൽ സ്വിസ്സ് പ്രൊവിൻസ് റാഫ്സിൽ സംഘടിപ്പിച്ച കേരളപിറവി ആഘോഷങ്ങൾക്ക് നവംബർ 13 ശനിയാഴ്ച തിരശീലവീണു . കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യമേഖലയിലുള്ള നമ്മുടെ സഹോദരങ്ങളെ ആദരിക്കുന്നതിനായി സല്യൂട്ട് ദ വാരിയേർസ് എന്ന ആശയം ഉയർത്തിയായിരുന്നു മേള സംഘടിപ്പിച്ചത്. ഇതോടൊപ്പം സ്വതന്ത്ര ഇൻഡ്യയുടെ എഴുപത്തഞ്ചാം വാർഷികവും ,കേരള പ്പിറവി ആഘോഷവും സമുചിതമായി കൊണ്ടാടി. […]
സ്വിറ്റ്സർലൻഡ് മലയാളികളുടെ ” ഓണക്കൊലുസ് ” എന്ന സംഗീത ശിൽപ്പം സോഷ്യൽ മീഡിയയിൽ “സ്വർണ്ണക്കൊലുസായി” ശ്രെദ്ധനേടുന്നു .
മഹാമാരിയുടെ ദുരിതവും വിഹ്വലതകളും വിട്ടുമാറിയിട്ടില്ലെങ്കിൽ പോലും ഓണമെന്ന മലയാളിയുടെ മധുരോദാരമായവികാരം പൊന്നിൻ ചിങ്ങത്തിൻ്റെ വരവോടെ അവനെ ഇറുകെപുണർന്നു തുടങ്ങുകയാണ്.വർത്തമാനകാലം എത്ര കലുഷിതമായാലും അങ്ങു ദൂരെത്തെളിയുന്ന ഒരു പ്രകാശസ്പുരണമാണ് നമുക്ക് ഓണം.നിയന്ത്രണങ്ങളോടെയെങ്കിലും ഓണം ആഘോഷിക്കാൻ മലയാളികൾ ശ്രമിക്കുമ്പോൾ ‘ഓണക്കൊലുസ് ’ എന്ന പേരിൽ മനോഹരമായ വീഡിയോ ആൽബം സോങ്ങ് പുറത്തിറക്കി പുതുമകൾ തീർക്കുകയാണ് സൂറിച് നിവാസികളായ ആൽഫിനും ജൂബിനും . ’മ്യൂസിക് 247 ’ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ആൽബം വീഡിയോ സോങ് ഇന്നലെ റിലീസ് ചെയ്തത് […]
സ്വിസ്സ് മലയാളീ മ്യൂസിക്കിന്റെ “‘മാവുകള്‍ പൂക്കും മകരം” എന്ന മനോഹര ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നു .
കേരളത്തില്‍ മാവുകള്‍ പൂത്തുലഞ്ഞ്, കുലകുത്തി മാങ്ങ നിറയുന്ന കാലം എത്തുംമുമ്പേ ‘മാവുകള്‍ പൂക്കും മകരം’ എന്ന നാടന്‍ പാട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി സംഗീതാസ്വാദകർ നെഞ്ചിലേറ്റിക്കഴിഞ്ഞു . മുഖവുരകൾ ഒട്ടും ആവശ്യമില്ലാത്ത ഗായകനും,സംഗീത സംവിധയകനുമായ ശ്രീ ബാബു പുല്ലേലിയുടെ സംഗീതത്തിൽ ,ബേബി കാക്കശേരിയുടെ രചനയിൽ പിറന്ന ഈ ഗാനത്തിന് മനോഹരമായ ഓർക്കസ്ട്രേഷൻ നൽകിയത് ശ്രീ കുര്യാക്കോസ് വർഗ്ഗീസ് ആണ് , പുല്ലാങ്കുഴൽ നാദത്താൽ ഗാനത്തിന് മാധുര്യം ഏറെ വർദ്ധിപ്പിച്ചത് ശ്രീ രഘുത്തമൻ രഘുവാണ് , സിത്താറിൽ വിരലുകളാൽ […]