കോവിഡ് മൂലം മാസങ്ങള്‍ നീണ്ട അടച്ചിരിക്കല്‍ കുറച്ചൊന്നുമല്ല ആളുകളെ മടുപ്പിച്ചുകൊണ്ടിരിക്കുന്നത്. വീടുവിട്ട് മറ്റെവിടെയെങ്കിലുമൊന്ന് പോകാന്‍ എല്ലാവരുടെയും ഉള്ള് അത്രയേറെ ആഗ്രഹിക്കുന്നുണ്ട് താനും.. കോവിഡ് ഭീതിയും സുരക്ഷയെ കുറിച്ചുള്ള ആശങ്കയുമാണ് വീണ്ടും വീടിനുള്ളില്‍ അടച്ചിട്ടിരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത്.. പക്ഷേ, എല്ലാ സുരക്ഷാ സൌകര്യങ്ങളും മുന്‍നിര്‍ത്തി, നല്ല ഭക്ഷണവും നല്ല താമസവും അതിലുപരി മനസ്സ് നിറയ്ക്കുന്ന വിനോദങ്ങളുമുള്ള ഒരിടം ഉണ്ടെങ്കിലോ… അതാണ് കോഴിക്കോട് ചാലിയാറിന് തീരത്തെ റാവിസ് കടവ് റിസോര്‍ട്ട്.ഇപ്പോഴിതാ വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി സ്പെഷ്യല്‍ പാക്കേജ് ഒരുക്കി, എല്ലാ കോവിഡ് മുന്‍കരുതലുകളും പാലിച്ച് വീണ്ടും തുറന്നിരിക്കുകയാണ് റാവിസ് കടവ് റിസോര്‍ട്ട്. ‘ഇതാ സമയമായി’ (it’s time) എന്നാണ് ഈ പാക്കേജിന് അവര്‍ നല്‍കിയിരിക്കുന്ന പേര്.. ആളുകള്‍ക്ക് കോവിഡ് കാലം നല്കിയ മടുപ്പിക്കുന്ന ഏകാന്തതയ്ക്ക്, അടച്ചുപൂട്ടിയിരിപ്പിന്റെ വിരസതയ്ക്ക്, നാവ് ഇഷ്ടപ്പെടുന്ന രുചികളെ തേടിയുള്ള അന്വേഷണത്തിന് എല്ലാത്തിനുമുള്ള ഉത്തരമായാണ് റിസോര്‍ട്ടിന്റെ റീ ഓപ്പണിംഗ്.ഒരു കുടുംബത്തിന്റെ സന്തോഷത്തിനും ആനന്ദത്തിനും വേണ്ട എല്ലാം റാവിസിന്റെ ഈ പുതിയ പാക്കേജിലുണ്ട് എന്നതാണ് പ്രത്യേകത. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്/ ഡിന്നറ് അടക്കം രുചിയേറിയ ഭക്ഷണങ്ങള്‍ മാത്രമല്ല, റൂമിന്റെ ബാല്‍ക്കണിയില്‍ പുഴ കണ്ടുനില്ക്കാം, കൂടെ ഒന്ന് റിലാക്സ് ആകാന്‍ സഹായിക്കുന്ന ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ആക്ടിവിറ്റികളും കൂടി ചേര്‍ന്നാണ് it’s time പാക്കേജ്. അതിഥികള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും കൂടുതല്‍ സന്തോഷം കൊടുക്കാനാണ് തങ്ങള്‍ ഈ പാക്കേജ് കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് റിസോര്‍ട്ടിന്റെ ചുമതലയുള്ള ശ്രീജിത്ത് പറയുന്നു.അടച്ചിട്ടിരിക്കുകയായിരുന്ന കണ്വെന്ഷന് സെന്ററും ഇതിനൊപ്പം തുറന്നിട്ടുണ്ട്. 30,000 സ്ക്വയര്‍ഫീറ്റില്‍ പരന്നു കിടക്കുന്ന- കണ്വെന്ഷന് സെന്ററും കൂടി അടങ്ങുന്ന ബാക്വറ്റ് ഏരിയ, പിറന്നാളുകള്‍, ഗെറ്റ് റ്റു ഗെദര്‍ പോലെയുള്ള ചെറിയ ചെറിയ കൂടിച്ചേരലുകള്‍ക്കും, വിവാഹത്തിനും എല്ലാം ക്ലയന്റിന്റെ താത്പര്യം പോലെ ഇന്‍ഡോറോ, ഔട്ട്ഡോറോ തെരഞ്ഞെടുക്കാവുന്നതാണ്. റിസോര്‍ട്ടിന്റെ ഭാഗമായുള്ള കേരളീയം റിസോര്‍ട്ടും ചാലിയാറിന്റെ കരയിലാണ്. മലബാറിന്റെ തനിമയുള്ള ഭക്ഷണത്തിനൊപ്പം, ഏത് ഇന്ത്യന്‍ വിഭവങ്ങളും ഇവിടുത്തെ തീന്മേശയെ സമ്പന്നമാക്കുന്നു.
Related News
ബാബരി ദിനത്തിൽ ശബരിമലയിൽ കർശന സുരക്ഷ
ബാബരി മസ്ജിദ് വിധിക്ക് ശേഷമുള്ള ആദ്യ ഡിസംബർ ആറിന് ശബരിമലയിൽ കർശന സുരക്ഷ ഏർപ്പെടുത്തും. പൊലീസും കേന്ദ്ര സേനയും സംയുക്തമായാണ് സുരക്ഷ ഏർപ്പെടുത്തുക. ബാബരി ദിനത്തിന്റെ ഭാഗമായി ഇന്നും നാളെയും ശബരിമലയിൽ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. സന്നിധാനത്ത് മാത്രം ഒരു എസ്.പിയുടെ കീഴിൽ 1100 പൊലീസ്കാർക്കാണ് സുരക്ഷാ ചുമതല. ഇതിന് പുറമെ കേന്ദ്രസേനയെയും വിന്യസിക്കും. പമ്പയില്‍ കർശന പരിശോധനകൾക്ക് ശേഷമേ തീർത്ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തിവിടുകയുള്ളു. ട്രാക്ടറിലും തല […]
ഇരുപതാമത് ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേള; ജയസൂര്യ മികച്ച നടൻ
ഇരുപതാമത് ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ ജയസൂര്യ മികച്ച നടൻ. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ മനോഹരമായി അവതരിപ്പിച്ചുവെന്ന് ജൂറി വിലയിരുത്തി.
കണ്ണൂരില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പൂജാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ തളച്ചു. . ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുന്നള്ളത്തിൽ പങ്കെടുക്കാനായി ഒട്ടേറെ ഭക്തർ എത്തിയിരുന്നു.ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴേക്ക് വീണു. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെ പിന്നീട് തളച്ചു.എഴുന്നള്ളിപ്പിന് മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്.ഇതിൽ ഒരു ആന, ഇടഞ്ഞ ആനയെ […]