ലിവര്‍പൂളിനായി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മുഹമ്മദ് സലാഹ്. ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡിന്റെ റെക്കോര്‍ഡാണ് സലാഹ് കഴിഞ്ഞ ദിവസം തകര്‍ത്തത്.
ബുധാഴ്ച്ച രാത്രി മിച്ച്ലാന്റിനെതിരെ ഗോള്‍ നേടിയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ചെമ്പടക്കായി 22 തവണയാണ് സലാഹ് എതിര്‍വല കുലുക്കിയത്.
ഈ ഗോള്‍ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ ഏറ്റവും വേഗമേറിയ ഗോള്‍ കൂടിയാണ്. മത്സരം തുടങ്ങി 55 സെക്കന്റിനുള്ളില്‍ ഗോള്‍ പിറന്നു. രണ്ടാം പകുതിയില്‍ മിച്ച്ലാന്റ് പെനാല്‍റ്റിയിലൂടെ ഗോള്‍ മടക്കി മത്സരം സമനിലയാക്കി.
സലാഹിന്റെ സഹകളിക്കാരായ സാദിയോ മാനേയും (17) റൊബേര്‍ട്ടോ ഫിര്‍മിനോയും (15) പിറകില്‍ തന്നെയുണ്ട്. മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും 13 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ക്ലോപ്പിന്റെ ലിവര്‍പൂള്‍.