പാക് സേനയുടെ തടവില്‍ നിന്ന് മൂന്നാം നാള് മോചിതനായ വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന് വര്‍ധമാനെ ഇന്നലെ രാത്രിയാണ് ഡല്‍ഹിയിലെത്തിച്ചത്. ഇതിന് ശേഷമാണ് ഇന്ത്യന്‍ എയര്‍ഫോഴ്സ് സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റില്‍ ആരോഗ്യ പരിശോധനക്കെത്തിച്ചത്. മണിക്കൂറുകളോളം നീണ്ട പരിശോധനക്ക് ശേഷമാണ് ഇന്ന് അഭിനന്ദന് വര്ധമാന് വ്യോമസേന മേധാവി ഡി.എസ് ധനോവയുമായി കൂടിക്കാഴ്ച നടത്തിയത്. പാക് കസ്റ്റഡിയുടെ വിവരങ്ങള്‍ വ്യോമസേന മേധാവിയെ ധരിപ്പിച്ചെന്നാണ് സൂചന. കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ വ്യോമസേന തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
Related News
കൈക്കൂലിവാങ്ങി; അമിത്ഷായുടെ ഓഫീസ് ജീവനക്കാരന് അറസ്റ്റില്‍
ന്യുഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസറായ ധീരജ് കുമാര്‍ സിങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ധീരജ് കുമാര്‍ സിങിന്റെ ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നവ കേരള സദസ് തലസ്ഥാനത്തേക്ക്
നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും. വൈകിട്ട് സംഘം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ആറരയ്ക്ക് വർക്കലയിലാണ് ആദ്യ പരിപാടി.നവകേരള സദസിന് മുൻപ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. പിന്നീട് ചടയമംഗലം മണ്ഡലത്തിൽപ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള സദസ് എത്തും. അതേസമയം, നവകേരള സദസ് സമാപിക്കുന്ന 23ന് കെപിസിസി ഡിജിപി ഓഫീസിലേക്കും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ് […]
പാലാരിവട്ടം മേല്‍പ്പാലം; നിർണ്ണായക രേഖകൾപിടിച്ചെടുത്തതായി വിജിലൻസ്
കൊച്ചി പാലാരിവട്ടം മേൽപ്പാലനിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെ ഓഫീസിൽ നടന്ന റെയ്ഡിൽ നിർണ്ണായക രേഖകൾ പിടിച്ചെടുത്തതായി വിജിലൻസ്. പര്‍ച്ചേസ് രേഖകളുള്‍പ്പെടെ നിര്‍ണായകമായ നാല്പത് രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തിട്ടുണ്ട്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എല്ലാവരുടെയും പങ്ക് വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മാണ അഴിമതി അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ ആര്.ഡി.എസ് പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനന്പള്ളി നഗറിലുള്ള റീജിനല്‍ ഓഫീസിലും മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ കാക്കനാട്ടെ […]