ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ട് പേർ വെട്ടേറ്റു മരിച്ചു. ഝാർഖണ്ഡ് സ്വദേശികളായ ജമേഷ്, ശുക്ലാൽ എന്നിവരാണ് മരിച്ചത്. കൊലപാതകം നടത്തിയ സജ്ഞയിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു
Related News
ദേശീയ പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം; ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി
ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹര്ജിക്കാരന്. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയോ തിങ്കളാഴ്ചയോ പരിഗണിച്ചേക്കും. അതിനിടെ പൊതുപണിമുടക്കില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യവുമായി തീയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് ഇന്ന് രംഗത്തെത്തി. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്റര്‍ വ്യവസായം കരകയറി വരുന്നതേയുള്ളൂവെന്നതാണ് കാരണം. […]
ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. ബിനീഷ് നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ്. രണ്ടാം തവണയാണ് ജാമ്യാപേക്ഷ തള്ളിയത്. നാളെ ബിനീഷിന്റെ റിമാന്‍ഡ് കാലാവധി തീരും. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് നീട്ടും. ഈ സാഹചര്യത്തില്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് […]
കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കും: വീണാ ജോര്‍ജ്
കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, തെരഞ്ഞെടുക്കപ്പെട്ട താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളില്‍ ബ്ലഡ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ 42 ബ്ലഡ് ബാങ്കുകളും സ്വകാര്യ ആശുപത്രികളില്‍ 142 ബ്ലഡ് ബാങ്കുകളും സഹകരണ ആശുപത്രികളില്‍ 6 ബ്ലഡ് ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലോക രക്തദാത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ്. ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും പ്ലാസ്മ, പ്ലേറ്റ്ലെറ്റ്, […]