ഇക്കഴിഞ്ഞ നവംബർ മുപ്പതാം തിയതി നമ്മളിൽ നിന്നും അകാലത്തില്‍ വേർപിരിഞ്ഞ ട്രീസാ ബാബുവിന് സ്നേഹത്തിൽ ചാലിച്ച അശ്രുപൂജയര്‍പ്പിച്ച് സ്വിസ്സ് മലയാളീ സമൂഹം യാത്രാമൊഴിയേകി ..
സൂറിച്ചിലെ ഒഫിക്കോൺ സെന്റ് അന്നാ ദേവാലയത്തിൽ ഡിസംബർ നാലാം തിയ്യതി വെള്ളിയാഴ്ച പതിനൊന്നുമണിക്കു മണിക്ക് നടന്ന പരിശുദ്ധ കുർബാനയ്ക്കുശേഷം രണ്ടു മണിക്ക് ഒഫിക്കോൺ ഫ്രീഡ്‌ഹോഫിൽ നടന്ന വിടവാങ്ങൽ ചടങ്ങുകള്‍, സ്വിസ്സ് മലയാളികളുടെ പ്രവാസ ജീവിതത്തില്‍ സ്‌നേഹം കൊണ്ട് ചരിത്രമെഴുതുകയായിരുന്നു. സ്വിറ്റസർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വന്നു ചേര്‍ന്ന സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ ഒന്നായി നിന്ന് പ്രിയ സോദരി ട്രീസക്ക് അന്ത്യയാത്ര ചൊല്ലുന്ന നിമിഷം ഏവരുടെയും കണ്ണുകള്‍ ഈറനണിയിക്കുന്നതായിരുന്നു.
ഒഫിക്കോണിലെ സെന്റ് അന്നാ ദേവാലയത്തിൽ രാവിലെ പതിനൊന്നു മണിക്ക് ദിവ്യബലിയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. ദിവ്യബലിയിൽ വന്ദ്യ.ഗബ്രിയേൽ റമ്പാൻ മുഖ്യ കാർമ്മികനായിരുന്നു ..സഹ കാർമ്മികരായി ഫാ.പോൾ പുന്നക്കലും ,ഫാദർ മാർട്ടിൻ പയ്യപ്പള്ളിയും സന്നിഹിതരായിരുന്നു ..ഇടദിവസങ്ങളിൽ നടന്ന പ്രാര്ഥനകൾക്കും ,കുർബാനകൾക്കും ബഹു വൈദികരായ വർഗീസ് നടക്കൽ ,തോമസ് പ്ലാപ്പള്ളി ,സെബാസ്റ്റ്യൻ തയ്യിൽ എന്നിവർ സന്നിഹിതരായിരുന്നു .
ദിവ്യബലിയിൽ ഫോണിലൂടെ അനുശോചനാ സന്ദേശമേകി ഡോക്ടർ മോര്‍ തെയൊഫീലൊസ് കുരിയാകോസ് മെത്രാപ്പൊലീത്ത (ഭദ്രാസന മെത്രാപ്പോലീത്ത, MSOT സെമിനാരി Resident Metropolitan, സഭാ മീഡിയ cell Chairman) ഡോക്ടർ മോര്‍ അന്തിമോസ് മാത്യുസ് മെത്രാപ്പോലീത്ത (മുന്‍ വികാരി, UK-Ireland and മുവാറ്റുപുഴ region മെത്രാപ്പൊലീത്ത, MJSSA പ്രസിഡന്റ്) മോര്‍ ഒസ്താത്തിയോസ് ഐസക്ക് മെത്രാപ്പോലീത്ത (Mylapore-Bangalore ഭദ്രാസന മെത്രാപ്പോലീത്ത, Youth അസോസിയേഷൻ പ്രസിഡന്റ്)
മോര്‍ തീമോത്തിയോസ് മാത്യുസ് മെത്രാപ്പോലീത്ത (Indian affairs ന്റെ മുന്‍ പാട്രീയാര്‍ക്കല്‍ സെക്രട്ടറി) .ഡോക്ടർ Rev. Fr.വർഗീസ് മഠത്തിൽകുന്നത്തു Rev. Fr.ഡോക്ടർ പ്രിൻസ് മണ്ണത്തൂർ മുൻ വികാരി സെന്റ് മേരീസ് സിറിയൻ ഓർത്തഡോൿസ് പള്ളി സ്വിറ്റ്സർലൻഡ് ,ഡോക്ടർ കുര്യാക്കോസ് കോളന്നൂർ മുൻ വികാരി സെന്റ്. മേരീസ് സിറിയൻ ഓർത്തഡോൿസ് പള്ളി സ്വിറ്റ്സർലൻഡ് ,Fr Abey Mathew .St. Marys syriac Orthodox Church Canada.Toronto എന്നീ ബഹു വൈദികർ കുടുംബാംഗളുടെ ദുഃഖത്തിൽ പങ്കുചേർന്നു …മാതാവിന്റെ ഓർമ്മകൾ പങ്കുവെച്ചു കുടുംബാംഗങ്ങൾക്കുവേണ്ടി മക്കൾ ജീവൻ വേതാനിയും ,ജാസ്മിൻ ,ബേസിൽ ചിറക്കാട്ടും കുർബാനമധ്യേ സ്വിസ്സ് മലയാളീ സമൂഹത്തിനും വൈദികർക്കും നന്ദിയേകി.
ദിവ്യബലിക്കുശേഷം ഒഫിക്കോൺ ഫ്രീഡ്‌ഹോഫിൽ വിടവാങ്ങൽ ചടങ്ങുകൾ ആരംഭിച്ചു ,പൊതുദർശന ത്തിനുശേഷം കുടുംബാംഗളുടെ കണ്ണീരിൽ കുതിർന്ന യാത്രചൊല്ലൽ മറ്റുള്ളവരുടേയും കണ്ണുനീരണിയിച്ചു. സഹധർമ്മിണിയുടെ വിടവാങ്ങലിൽ മനമുഴറിയ ബാബുവിനും മക്കൾ ജീവനും ,ജാസ്മീനക്കും ,ബേസിലിനും ആശ്വാസമേകി സുഹൃത്തുക്കളും മറ്റു ബന്ധുമിത്രാദികളും കൂടെനിന്നു..കഴിഞ്ഞ രണ്ടാം തിയതിയും ,മൂന്നാം തിയതിയും ആദരാഞ്‌ജലികൾ അർപ്പിക്കുവാൻ സുഹൃത്തുക്കൾക്കും ബന്ധുമിത്രദികൾക്കും അവസരമൊരുക്കിയിരുന്നു .
കുടുംബിനികൾക്കു നല്ലൊരു വീട്ടമ്മയായും ,അതിഥികൾക്ക് നല്ലൊരു ആതിഥേയ ആയും സ്വിസ്സ് സമൂഹത്തിൽ നല്ലൊരു സ്ഥാനം പിടിച്ചിരുന്ന ട്രീസയുടെ വിയോഗത്തിൽ അന്ത്യാജ്ഞലി അർപ്പിക്കുവാൻ സ്വിറ്റസർലണ്ടിലെ നല്ലൊരു സമൂഹം മൂന്നു ദിനങ്ങളിലായി സന്നിഹിതരായിരുന്നു. ട്രീസയും ,ബാബുവിന്റേയും ജോലി സ്ഥലത്തുനിന്നും സഹപ്രവർത്തകരൊന്നാകെ അന്ത്യഞ്ജലി അർപ്പിക്കുവാൻ എത്തിയിരുന്നു . .
ഹൃദ്യവും മാന്യതയും നിസ്വാർത്ഥതയും മുഖമുദ്രയാക്കിയുള്ള പെരുമാറ്റവും കളങ്കരഹിതമായ സ്നേഹസൗഹൃദവും കൊണ്ട് ട്രീസ സ്വിസ്സ് മലയാളികൾക്കിടയിൽ വലിയൊരു സൗഹൃദ വലയം സൃഷ്ടിച്ചിരുന്നു. ട്രീസയുടെ തീക്ഷ്ണമായ ജ്വലിയ്ക്കുന്ന ഓർമ്മകൾക്കു മുന്പിൽ സ്വിസ്സ് മലയാളി സമൂഹം കണ്ണിരോടെയാണ് പ്രണാമം അർപ്പിച്ചത്….
ദൃശ്യലോകത്തിന്റെ സാമാന്യതയില്‍ നിന്ന് അദൃശ്യ ലോകത്തിന്റെ സമ്പൂര്‍ണ്ണതയിലേക്ക് കടന്നു പോകുന്നതാണ് വേർപിരിയൽ . ആകാശ വിതാനങ്ങള്‍ക്കപ്പുറത്ത് മാലാഖമാരുടെ ചിറകൊച്ചയുള്ള ഒരു സ്ഥലമായി സ്വര്‍ഗ്ഗത്തെ നാം കാണുന്നു ..വേർപെട്ടവരുടെ ആത്മാവിനുവേണ്ടിയുള്ള പ്രാര്‍ത്ഥന അവരുടെ മോക്ഷപ്രാപ്തിക്കും നിത്യതയിലേക്കുള്ള അവരുടെ സ്വർഗീയയാത്രക്കു ആവശ്യമായും നാം വിശ്വസിക്കുന്നു .ട്രീസക്കു വേണ്ടി ശനിയാഴ്ച്ച രാവിലെ പത്തുമണിക്കും , ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടരക്കും ഒഫിക്കോണിലെ സെൻറ് അന്നാ ദേവാലയത്തിൽ വെച്ചു അർപ്പിക്കപ്പെട്ട ദിവ്യബലിയിലും ഫ്രീഡോഫിൽ പ്രാര്ത്ഥനയിലും ബന്ധുമിത്രദികൾ പങ്കെടുത്തു പരേതക്കുവേണ്ടി പ്രാർത്ഥിച്ചു .
PHOTOS BY JOJI,JINTU,JIMMY