ഇന്ത്യയില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയുടെ 1.6 മില്യൺ യൂറോയുടെ ആസ്തി കണ്ടുകെട്ടി. ഫ്രാൻസിലെ എഫ്.ഒ.സി.എച് 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇ.ഡിയുടെ നിർദേശപ്രകാരം ഫ്രാൻസിലെ അന്വേഷണ ഏജൻസിയുടേതാണ് നടപടി. ഇതുവരെ വിജയ് മല്യയുടെ 11,000 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയെന്ന് ഇ.ഡി അറിയിച്ചു.
കിങ് ഫിഷർ എയർലൈൻസിനെതിരെ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡിയുടെ നടപടി. 2016 ജനുവരിയിൽ മല്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവുണ്ടായിരുന്നു.