ബി.ജെ.പി പുറമെ നിന്നുള്ള പാര്‍ട്ടിയാണെന്നും പുറമെ നിന്നുള്ളവര്‍ക്ക് ബംഗാളില്‍ പ്രവേശനമില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ”പുറമെ നിന്നുള്ളവര്‍ക്ക് ബംഗാളില്‍ സ്ഥാനമില്ല. ബംഗാള്‍ തങ്ങളുടെ സ്ഥലമായി സ്വീകരിക്കുന്നവരെ നമുക്ക് സ്വാഗതം ചെയ്യാം. പക്ഷെ, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുകയും സംസ്ഥാനത്തെ ശാന്തിയും സമാധാനവും തകര്‍ക്കാന്‍ മാത്രം ശ്രമിക്കുന്നവര്‍ക്ക് ബംഗാളില്‍ സ്ഥാനമില്ല.” സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ നടന്ന പത്ര സമ്മേളനത്തില്‍ മമത ബാനര്‍ജി പറഞ്ഞു.
കലാപത്തില്‍ ക്ഷയിച്ച ഗുജാത്താകാന് താന്‍ ബംഗാളിനെ സമ്മതിക്കില്ലെന്നും മമത പറഞ്ഞു. നുണകളുടെ മാലിന്യങ്ങളില്‍ അനുവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്നും മമത കൂട്ടിച്ചേര്‍ത്തു. നസറുല്‍ ഇസ്ലാമിന്റെയും രവീന്ദ്രനാഥ് ടാഗോറിന്റെയും നാടാണിത്. ഗുജറാത്തിനെപ്പോലെ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറുന്ന നാടല്ല. മമത കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ മൂന്നാം ദിവസവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മമത കടന്നാക്രമിച്ചു. അതിര്‍ത്തിയില്‍ സാഹചര്യം ദിനം പ്രതി കലുഷിതമായിക്കൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണത്തിന് മാത്രം സമയം മാറ്റിവെക്കുന്നത് എന്നും മമത ചോദിച്ചു. ഇതുപോലൊരു ആഭ്യന്തര മന്ത്രിയെ തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി.