Uncategorized

ഞാന്‍ ബംഗാളിന്‍റെ മകളാണ്, ബിജെപിയേക്കാള്‍ നന്നായി ബംഗാളിനെ എനിക്കറിയാം

പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായാണ് മാര്‍ച്ച് 27ന് ആരംഭിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയോജക മണ്ഡലങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമായ ബംഗാളില്‍ എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 27, ഏപ്രിൽ 1, 6, 10, 17, 22, 26, 29 തിയതികളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ഘട്ടമായി നടത്തുന്ന […]

India National

ബിജെപിക്കാര്‍ പണം തന്നാല്‍ വാങ്ങിച്ചോ, പക്ഷേ വോട്ട് തൃണമൂലിന് ചെയ്യണം: മമത

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്കാര്‍ തന്നെ അപമാനിച്ചാല്‍ സഹിക്കും, ബംഗാളിനെ അപമാനിച്ചാല്‍ സഹിക്കില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. വിക്ടോറിയ മെമ്മോറിയലില്‍ നടന്ന നേതാജി അനുസ്മരണ ചടങ്ങില്‍ ജയ് ശ്രീറാം, ജയ് മോദി വിളികള്‍ മുഴങ്ങിയതിനെ വിമര്‍ശിച്ചാണ് മമതയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ ജയ് ശ്രീറാം മുഴങ്ങിയതോടെ പ്രസംഗിക്കാന്‍ മമത വിസമ്മതിച്ചു. കാപട്യം നിറഞ്ഞ പാര്‍ട്ടിയാണ് ബിജെപിയെന്ന് പറഞ്ഞ മമത വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചതിങ്ങനെ- ബിജെപി നിങ്ങള്‍ക്ക് പണം […]

India National

നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും; വമ്പന്‍ പ്രഖ്യാപനവുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: മെയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ മാസം തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് കളം മാറിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. ‘നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും. നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്,’ നഗരത്തിലെ റാലിയില്‍ മമത വ്യക്തമാക്കി. രണ്ടാം മണ്ഡലമായി കൊല്‍ക്കത്തയിലെ ഭബാനിപൂരില്‍ നിന്ന് ജനവിധി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നന്ദിഗ്രാമിലെ സ്‌പെഷ്യല്‍ ഇകണോമിക് സോണ്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ […]

India National

”നുണകളുടെ മാലിന്യങ്ങളില്‍ അനുവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി” മമത ബാനര്‍ജി

ബി.ജെ.പി പുറമെ നിന്നുള്ള പാര്‍ട്ടിയാണെന്നും പുറമെ നിന്നുള്ളവര്‍ക്ക് ബംഗാളില്‍ പ്രവേശനമില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ”പുറമെ നിന്നുള്ളവര്‍ക്ക് ബംഗാളില്‍ സ്ഥാനമില്ല. ബംഗാള്‍ തങ്ങളുടെ സ്ഥലമായി സ്വീകരിക്കുന്നവരെ നമുക്ക് സ്വാഗതം ചെയ്യാം. പക്ഷെ, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുകയും സംസ്ഥാനത്തെ ശാന്തിയും സമാധാനവും തകര്‍ക്കാന്‍ മാത്രം ശ്രമിക്കുന്നവര്‍ക്ക് ബംഗാളില്‍ സ്ഥാനമില്ല.” സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ നടന്ന പത്ര സമ്മേളനത്തില്‍ മമത ബാനര്‍ജി പറഞ്ഞു. കലാപത്തില്‍ ക്ഷയിച്ച ഗുജാത്താകാന്‍ താന്‍ ബംഗാളിനെ സമ്മതിക്കില്ലെന്നും മമത പറഞ്ഞു. നുണകളുടെ മാലിന്യങ്ങളില്‍ അനുവര്‍ത്തിക്കുന്ന […]