Kerala

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുന്നു. ഇന്നലെ രാത്രിവരെയുള്ള കണക്ക് പ്രകാരം 75000 ത്തിലധികം സ്ഥാനാര്‍ത്ഥികളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായാണ് നടക്കുന്നത്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 75,013 സ്ഥാനാര്‍ത്ഥികളാണുള്ളത്. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുളള സമയം തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്ക് അവസാനിച്ചപ്പോള്‍ 14 ജില്ലാപഞ്ചായത്തുകളിലേക്ക് 1,317 -ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877-ഉം ഗ്രാമപഞ്ചായത്തുകളിലേക്ക് 54,494 -ഉം സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

മുനിസിപ്പാലിറ്റികളില്‍ 10,339ഉം ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 1,986 സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ രാത്രി ഒമ്പത് വരെ ലഭ്യമായ കണക്കുകളായത് കൊണ്ട് വര്‍ധനവ് വരാന്‍ സാധ്യതയുണ്ട്. ഡിസംബര്‍ എട്ട് 10,14 തീയതികളിലായി മൂന്ന് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 16 നാണ് വോട്ടെണ്ണല്‍. ഡിസംബര്‍ 20ന് മുമ്പ് പുതിയ ഭരണസമിതി അധികാരമേല്‍ക്കും.