ഇഎ സ്‌പോര്‍ട്‌സിനെതിരെ എസി മിലാന്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്. തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചതിനെതിരെയാണ് താരം ട്വിറ്ററില്‍ പ്രതികരിച്ചത്. പുതിയ ഫിഫാ 21 വിഡിയോ ഗെയിമില്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇഎ സ്‌പോര്‍ട്‌സ് തന്റെ ചിത്രവും പേരും ഉപയോഗിച്ചതാണ് താരത്തെ ചൊടുപ്പിച്ചത്.
‘ എന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിന് ഫിഫാ ഇഎ സ്‌പോര്‍ട്ടിന് ആരാണ് അനുമതി നല്‍കിയത്?
ഫിഫ്‌പ്രോയില്‍ അംഗമാകുന്നതിനെക്കുറിച്ച് എനിക്കറിയില്ല, എന്നെ ഉപയോഗിച്ച് പണം സമ്പാദിക്കാന്‍ ഞാന്‍ ഒരിക്കലും ഫിഫയെയോ ഫിഫ്‌പ്രോയെയോ അനുവദിച്ചിട്ടില്ല ‘ ഇബ്ര ട്വിറ്ററില്‍ കുറിച്ചു. വര്‍ഷങ്ങളായി ഒരു കരാറുമില്ലാതെ ചിലര്‍ തന്റെ പേരും ചിത്രവും ഉപയോഗിച്ച് സമ്പാദിക്കുകയാണ്, ഇത് അന്വേഷിക്കാന്‍ സമയമായെന്നും ഇബ്രാഹിമോവിച് മറ്റൊരു ട്വിറ്റില്‍ വ്യക്തമാക്കി.